in , , ,

LOVELOVE

എയും ബിയും ഒന്നുമില്ല, ഒരൊറ്റ ടീം; മറ്റൊരു ടീമിനും സ്വപ്‍നം കാണാൻ പോലും പറ്റാത്ത റെക്കോർഡുമായി ബ്രസീൽ

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയയെ അനായാസം പരാജയപ്പെടുത്തിക്കൊണ്ട് ബ്രസീൽ ഫൈനലിലെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ 4 -1 എന്ന സ്കോർലൈനിലാണ് ബ്രസീൽ വിജയിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ 4 ഗോളുകൾ നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്.

ഖത്തർ ലോകകപ്പിലെ പ്രീക്വാർട്ടർ മത്സരത്തിൽ സൗത്ത് കൊറിയയെ അനായാസം പരാജയപ്പെടുത്തിക്കൊണ്ട് ബ്രസീൽ ഫൈനലിലെത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ 4 -1 എന്ന സ്കോർലൈനിലാണ് ബ്രസീൽ വിജയിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ 4 ഗോളുകൾ നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിക്കാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്.

രണ്ടാം പകുതിയിലാണ് സൗത്ത് കൊറിയയുടെ ആശ്വാസ ഗോൾ പിറക്കുന്നത്. ഇന്നലത്തെ മത്സരത്തോടുക്കൂടി ഫുട്ബോൾ ചരിത്രത്തിൽ ഒരു പുതു ചരിതം രചിച്ചിരിക്കുകയാണ് ബ്രസീൽ . ഇന്നലെ രണ്ടാം പകുതിയിൽ ഗോൾകീപർ അലീസണ് പകരം വെവേർട്ടനെ കളത്തിലിറക്കിയതോടെ ഖത്തർ ലോകകപ്പിലെ തങ്ങളുടെ സ്ക്വാഡിലെ മുഴുവൻ പേരെയും ഉപയോഗിക്കുന്ന ടീമായി ബ്രസീൽ മാറിയിരിക്കുകയാണ്.

26 അംഗ ബ്രസീൽ സ്ക്വാഡിൽ 26 പേരെയും കഴിഞ്ഞ മത്സരത്തോടു കൂടി ബ്രസീൽ ഉപയോഗിച്ചിരിക്കുകയാണ്. ഖത്തർ ലോകകപ്പിലും ലോകകപ്പ് ചരിത്രത്തിലും സ്ക്വാഡിലെ 26 താരങ്ങളേയും ഉപയോഗിക്കുന്ന ആദ്യ ടീമായി ബ്രസീൽ മാറിയിരിക്കുകയാണ്.

നേരെത്തെത്തന്നെ ബ്രസീലിന്റെ സ്ക്വാഡ് സ്ട്രെങ്തിനെ പറ്റിയുള്ള ചർച്ചകൾ നടന്നിരുന്നു. ഏത് ടീമിനേയും ആഗ്രഹിപ്പിക്കും വിധമുള്ള ഒരു സ്ക്വാഡ് സ്ട്രെങ്ത് ബ്രസീലിന് ഉണ്ടെന്നും ഒരു പൊസിഷനിൽ തന്നെ ഒന്നിലധികം മികച്ച കളിക്കാർ ഉളളത് ബ്രസീലിന്റെ ഗുണമാണെന്നും നേരത്തെത്തന്നെ ആരാധകർ ചൂണ്ടിക്കാടിയിരുന്നു. അതിനെ തെളിയിക്കുന്നത് തന്നെയാണ് സ്ക്വാഡിലെ 26 പേരെയും കളത്തിലിറക്കിയെന്നുള്ളത്.

സൗത്ത് കൊറിയയെ പരാജയപ്പെടുത്തിയ ബ്രസീലിന് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയാണ് എതിരാളികൾ. അടുത്ത വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8:30 നാണ് മത്സരം. ക്വാർട്ടറിൽ വിജയിക്കാനായാൽ ബ്രസീൽ ലോകകിരീടത്തോട് ഒരുപടി കൂടി അടുക്കും

സഹലിനെ മറികടന്ന് അഡ്രിയാൻ ലൂണ

ഏകദിന ലോകകപ്പിലേക്കുള്ള ബിസിസിഐയുടെ പദ്ധതിയിൽ സഞ്ജുവില്ല, പകരം മറ്റൊരു താരം; സഞ്ജു ആരാധകരെ നിരാശയിലാഴ്ത്തുന്ന റിപ്പോർട്ട്