സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക എന്നുപറഞ്ഞാൽ അൽപ്പം ശ്രമകരമായ ഒരു പ്രവർത്തി തന്നെയാണ്. എന്നാൽ ചിലർക്ക് അവരുടെ സ്വപ്നങ്ങൾ അതിവേഗം പൂവണിയിക്കാൻ ഉള്ള ഭാഗ്യം ലഭിക്കാറുണ്ട്. അവർ അത്രമാത്രം മികവുള്ളവരാണ്. അവർ കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെങ്കിൽ ദൈവം അവർക്കായി അവർ ആഗ്രഹിക്കുന്നത് എന്നും അവരുടെ മുന്നിൽ വെച്ചു കൊടുക്കും.
ടോക്കിയോ ഒളിമ്പിക്സിന്റെ ഭാഗമായ ബ്രസീൽ ഫുട്ബോൾ ടീമിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ആന്റണി സാന്റോസ്. കഴിഞ്ഞദിവസം fifa.com ന് നൽകിയ ഒരു അഭിമുഖത്തിൽഅദ്ദേഹം ചില ആഗ്രഹങ്ങൾ പങ്കുവച്ചിരുന്നു. അതിലൊന്നായിരുന്നു ബ്രസീലിന്റെ വനിതാ ഫുട്ബോൾ ഇതിഹാസമായ മാർത്തയുമായി കുറച്ച് സമയം ചെലവഴിക്കണം എന്ന്.
അദ്ദേഹത്തിന്റെ മറ്റ് രണ്ട് ആഗ്രഹങ്ങളിൽ ഒന്ന് ക്രിസ്ത്യാനോ റൊണാൾഡോയെപ്പറ്റിയും മറ്റൊന്ന് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോയെ പറ്റിയുമായിരുന്നു. അതിനെപ്പറ്റിയുള്ള വിശദമായ ഒരു റിപ്പോർട്ട് ആവേശം ക്ലബ്ബിൽ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
അദ്ദേഹത്തിന്റെ മൂന്ന് ആഗ്രഹങ്ങളിൽ ഒന്ന് അതിവേഗത്തിൽ സാധ്യമായിട്ടുണ്ട്. ബ്രസീലിൻറെ വനിതാ ഒളിമ്പിക് ടീമിന്റെ ഭാഗമായ മാർത്ത ഇന്നലെ പരിശീലന സെഷനിൽ കുറച്ചുസമയം താരത്തിനൊപ്പം ചിലവഴിക്കാൻ കണ്ടെത്തിയിരുന്നു. ഇതിഹാസവുമായുള്ള കൂടിക്കാഴ്ചക്ക് ലഭിച്ച അവസരത്തിനെ പറ്റിയുള്ള സന്തോഷം പങ്കുവയ്ക്കാൻ താരം മറന്നിട്ടില്ല.
- ബ്രസീലിന്റെ ഭാവി വാഗ്ദാനം ഇറ്റലിയിലേക്ക് പറക്കുന്നു
- ബ്രസീലിൽ ഫുട്ബോൾ വന്നു വേരുപിടിച്ച ആർക്കും അറിയാത്ത കഥ
നിലവിൽ ഡച്ചു ക്ലബ്ബ് അയാക്സിന്റെ താരമായ ആന്റണി സാന്റോസ് അവരുടെ വലതു വിങ്ങിലെ നിറസാന്നിധ്യമാണ്. താരത്തിനായി യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ വലവീശാൻ തയ്യാറെടുത്തു നിൽക്കുകയാണ്. ഒളിമ്പിക്സിലെ വളരെ മികച്ച പ്രകടനത്തിലൂടെ തന്റെപ്രതിഭ ഒരിക്കൽ കൂടി അദ്ദേഹം ലോകത്തിനുമുന്നിൽ വിളംബരം ചെയ്തിരിക്കുകയാണ്.