മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച കാൾസ് കുദ്രാത്തിന് പകരം സ്പാനിഷ് പരിശീലകൻ ഓസ്കർ ബ്രൂസോണിനെ പുതിയ പരിശീലകനായി ഈസ്റ്റ് ബംഗാൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ പുതിയ പരിശീലകൻ മാത്രമല്ല, പുതിയ ഒരു താരം കൂടി ഈസ്റ്റ് ബംഗാളിലേക്കെത്തുന്നു എന്നുള്ള പുതിയ ചില സൂചനകൾ കൂടി പുറത്ത് വരികയാണ്.
ആഗ്രഹിച്ചത് സംഭവിക്കുന്നു; ഡാനിഷ് പുറത്തേക്ക്, പകരം മറ്റൊരു യുവതാരം
നേരത്തെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ക്ലബായ ബസുന്ദര കിങ്സിൽ നിന്നുമാണ് ഓസ്കർ ബ്രൂസോൻ വരുന്നത്. ബസുന്ദരയെ തുടർച്ചയായ അഞ്ച് തവണ ജേതാക്കളാക്കിയ പരിശീലകനാണ് ഓസ്കർ. ബസുന്ദരയിൽ ബ്രൂസോണിന്റെ പ്രധാന താരമായിരുന്നു ബ്രസീലിയൻ താരം റോബ്‌സൺ റോബിഞ്ഞോ. റോബിഞ്ഞോയെ കേന്ദ്രീകരിച്ചാണ് ബ്രൂസോൺ തന്റെ കളി ശൈലി ഒരുക്കിയിരുന്നത്.
ഐഎസ്എല്ലിലെ ഏറ്റവും മികച്ച 3 സൈനിംഗുകൾ; പട്ടികയിൽ ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ നോവയും
ഇപ്പോഴിതാ റോബിഞ്ഞോ ബ്രൂസോണിനൊപ്പം ഈസ്റ്റ് ബംഗാളിലേക്ക് വരുന്നു എന്ന വാർത്തകൾ ചില ബംഗാൾ മാധ്യമങ്ങൾ പുറത്ത് വിടുകയാണ്. താൻ പരിശീലകനായാൽ റോബിഞ്ഞോയെ ടീമിലെത്തിക്കണമെന്ന് ബ്രൂസോൺ ആവശ്യപ്പെട്ടതായും ഇതനുസരിച്ചാണ് താരത്തെ ഈസ്റ്റ് ബംഗാൾ ടീമിലെത്തിക്കാനൊരുങ്ങുന്നത് എന്നാണ് റിപോർട്ടുകൾ.
ബ്ലാസ്റ്റേഴ്സിന്റെ പ്രശ്നം ആ പൊസിഷനാണ്; കൊമ്പന്മാരുടെ പിഴവ് വ്യക്തമാക്കി ഐഎസ്എല്ലിന്റെ പുതിയ ഗ്രാഫ്
നിലവിൽ ഈസ്റ്റ് ബംഗാളിന് ഐഎസ്എല്ലിലേക്ക് റോബിഞ്ഞോയെ രജിസ്റ്റർ ചെയ്യുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടെങ്കിലും ഈസ്റ്റ് ബംഗാളിന് ഒക്ടോബർ മാസത്തിൽ എഎഫ്സി മത്സരങ്ങളുണ്ട്. എഎഫ്സി ചല്ലഞ്ചേഴ്‌സ് ലീഗിന്റെ ഗ്രൂപ്പ് എയിലാണ് ഈസ്റ്റ് ബംഗാൾ. ഈ മത്സരങ്ങൾക്ക് റോബിഞ്ഞോയെ ഈസ്റ്റ് ബംഗാളിന് ഉപയോഗിക്കാനാവും.
സച്ചിന്റെ ചോരുന്ന കൈകൾ; സ്റ്റാറേ നിർണായക മാറ്റത്തിനൊരുങ്ങിയേക്കും
അതേ സമയം നിലവിൽ രെജിസ്റ്റർ ചെയ്ത വിദേശ താരങ്ങളിൽ ആരെങ്കിലും ഒരാൾ പുറത്ത് പോകാനുള്ള സാധ്യതകളുണ്ട്. ആ താരത്തിന് പകരം റോബിഞ്ഞോ ഐഎസ്എല്ലിലെത്തിയേക്കും.