in ,

AngryAngry

കരാട്ടെ കിക്കിൽ ബ്രസീലിയൻ താരത്തിന് ഗുരുതര പരിക്ക്

മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും യുദ്ധസമാനമായിരുന്ന കാര്യങ്ങൾ. ഇക്വഡോർ 20 ഫൗളും ബ്രസീൽ 12 ഫൗളും ചെയ്തു.ഇരു ടീമുകൾക്കും ഓരോ റെഡ് കാർഡും. ബ്രസീലിന് മൂന്നു യെല്ലോ കാർഡും ഇക്കഡോറിന് രണ്ട് യെല്ലോ കാർഡും ലഭിച്ചു.നിലവിൽ മേഖലയിൽ ഒന്നാമതാണ് ബ്രസീൽ. ഇക്വഡോർ മൂന്നാം സ്ഥാനതുമാണ്.

ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്ന ബ്രസീൽ ഇക്വഡോർ മത്സരത്തിലാണ് ബ്രസീലിയൻ താരം മതേയൂസ് കുൻഹക്ക് പരിക്ക് ഏൽക്കുന്നത്.

മത്സരത്തിന്റെ പതിനഞ്ചാം മിനുറ്റിൽ ആയിരുന്നു സംഭവം.ബ്രസീലിയൻ താരം ഫ്രഡ്‌ കുന്ഹക്ക് നൽകിയ പന്ത് ഇന്റർസെപ്റ് ചെയ്യാൻ ഗോൾ ലൈൻ വിട്ടു കേറി വന്ന ഇക്വഡോർ ഗോൾ കീപ്പർ നേരെ വന്നു കുന്ഹയുടെ കഴുത്തിൽ ചവിട്ടുകായിരുന്നു.ഗോളി ഡോമിനിക്‌സിന്ന് റഫറി റെഡ് കാർഡ് വിധിക്കുകയും ചെയ്തു.പരിക്കിന് ശേഷവും 78 മിനിറ്റ് വരെ അദ്ദേഹം കളിക്കളത്തിൽ തുടർന്നു. മത്സരം ശേഷം തന്റെ കഴുത്തിന്റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽ മീഡിയകളിലൂടെ പങ്ക് വെച്ചപ്പോൾ ആണ് പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് മനസിലാക്കാൻ കഴിഞ്ഞത്.

മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും യുദ്ധസമാനമായിരുന്ന കാര്യങ്ങൾ. ഇക്വഡോർ 20 ഫൗളും ബ്രസീൽ 12 ഫൗളും ചെയ്തു.ഇരു ടീമുകൾക്കും ഓരോ റെഡ് കാർഡും. ബ്രസീലിന് മൂന്നു യെല്ലോ കാർഡും ഇക്കഡോറിന് രണ്ട് യെല്ലോ കാർഡും ലഭിച്ചു.നിലവിൽ മേഖലയിൽ ഒന്നാമതാണ് ബ്രസീൽ. ഇക്വഡോർ മൂന്നാം സ്ഥാനതുമാണ്.

ലോകകപ്പിന് മാറ്റമില്ല, നിശ്ചയിച്ച വേദികളിൽ തന്നെ മൽസരങ്ങൾ നടക്കും..

ക്രിസ്റ്റ്യാനോ റൊണാൾഡോ റയലിലേക്ക്? കാരണം ഇതാണോ? ട്രാൻസ്ഫർ റിപ്പോർട്ടുകൾ ഇങ്ങനെ