in

LOVELOVE LOLLOL OMGOMG CryCry AngryAngry

റയലിന്റെ ബ്രസീലിയൻ സൂപ്പർ താരം വമ്പൻ തുകയ്ക്ക് പ്രീമിയർലീഗ് ക്ലബ്ബിലേക്ക്…

ഈ കൂട്ടിച്ചേർക്കൽ ചെൽസി ടീമിന് ഏറെ സഹായകമായേക്കും. കൃത്യമായ വിലയ്ക്ക് ബ്രസീലിയൻ താരത്തെ വിടാൻ റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നു എന്നാണ് സ്പെയിനിൽ നിന്ന് കിട്ടുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ഇത്തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് നോക്കുകയാണെങ്കിൽ പ്രായമേറിയ പ്രതിരോധനിര താരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസിയ്ക്ക് വേണ്ടി വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലിൻറെ പ്രായം തളർത്താത്ത പോരാളി തിയാഗോ സിൽവ നടത്തുന്ന പ്രവർത്തനങ്ങളിൽ ബ്ലൂസ് അതീവ സംതൃപ്തരാണ് അതുകൊണ്ട് തന്നെ അതേ വീര്യമുള്ള താരങ്ങൾ അവർ ശ്രദ്ധയോടെ വീക്ഷിക്കുന്നുണ്ട്.

ഒന്നിലധികം റിപ്പോർട്ടുകൾ പ്രകാരം, റയൽ മാഡ്രിഡ് സ്റ്റാർ മിഡ്ഫീൽഡർ കസെമിറോയെ സൈൻ ചെയ്യാനുള്ള മത്സരത്തിൽ ചെൽസി പ്രവേശിച്ചു കഴിഞ്ഞു. മധ്യനിര താരത്തെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാൻ ചെൽസിക്ക് ഏകദേശം 60 മില്യൺ യൂറോയുടെ ഓഫർ ആണ് മുന്നോട്ട് വയ്ക്കാനുള്ളത്..

ഈ കൂട്ടിച്ചേർക്കൽ ചെൽസി ടീമിന് ഏറെ സഹായകമായേക്കും. കൃത്യമായ വിലയ്ക്ക് ബ്രസീലിയൻ താരത്തെ വിടാൻ റയൽ മാഡ്രിഡ് തയ്യാറെടുക്കുന്നു എന്നാണ് സ്പെയിനിൽ നിന്ന് കിട്ടുന്ന റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

കളിയിലെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളാണ് ബ്രസീലിയൻ താരം. 2015-16 സീസണിൽ റയൽ മാഡ്രിഡിനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം അന്നുമുതൽ ടീം ഷീറ്റിലെ സ്ഥിരം പേരായിരുന്നു.

റയൽ മാഡ്രിഡിനായി 307 മത്സരങ്ങൾ കളിച്ച മിഡ്‌ഫീൽഡർ 30 ഗോളുകളും 27 ഗോളുകളും നേടി. പാറ്റൻ ടാങ്ക് എന്നറിയപ്പെടുന്ന താരത്തിനെ ലഭിക്കുകയാണെങ്കിൽ അവർക്ക് (ബ്ലൂസ്) വളരെ വലിയ ഒരു നേട്ടമായിരിക്കും ഈ ഒരു ട്രാൻസ്ഫർ കൊണ്ട് ഉണ്ടാകുന്നത്

തനിക്ക് വിലയിടാൻ നിൽക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിനീഷ്യസ് ജൂനിയർ…

ആശുപത്രിയിൽ ചികിത്സയിലുള്ള പെലെക്ക് പിന്തുണ അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ…