in

LOVELOVE

വിവാദങ്ങൾക്ക് എതിരെ പ്രതികരിച്ചു യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരം

40 വർഷങ്ങൾക്ക് ശേഷം വോൾവസിന്നോട് ഓൾഡ് ട്രാഫോഡിൽ തോൽവി അറിഞ്ഞ ശേഷം മാഞ്ചേസ്റ്റർ യുണൈറ്റഡിൽ കത്തിപടർന്ന വിവാദങ്ങൾക്ക് എതിരെ പ്രതികരിച്ചു മാഞ്ചേസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരം ഫ്രഡ്‌

Fred on fire for United

മാഞ്ചേസ്റ്റർ യുണൈറ്റഡിനെ പറ്റി പുറത്തു വരുന്ന വാർത്തകൾ എല്ലാം വ്യാജമാണ് എന്ന് യുണൈറ്റഡ് താരം ഫ്രഡ്‌ .2018 ൽ ഓൾഡ് ട്രാഫോഡിൽ എത്തിയ ഫ്രഡ്‌ താൻ ടീമിൽ സന്തുഷ്ടവാനാണെന്ന് കൂട്ടിചേർത്തു.

Fred on fire for United

ഡിസംബറിൽ മികച്ച പ്രകടനം പുറത്തു എടുത്ത അദ്ദേഹം ഡിസംബറിലെ ഏറ്റവും മികച്ച യുണൈറ്റഡ് താരത്തിനുള്ള പുരസ്കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.യുണൈറ്റഡിന്റെ ഈ മാസത്തിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്കാരവും ഫ്രഡിനെ തേടിയാണ് എത്തിയത്. ക്രിസ്റ്റൽ പാലസിൻ എതിരെ നേടിയ ഗോളാണ് പുരസ്കാരത്തിന് അർഹനാക്കിയത്.

കുറച്ചു ദിവസങ്ങളായി എന്നെയും മറ്റേ മാഞ്ചേസ്റ്റർ യുണൈറ്റഡ് താരങ്ങളെയും പറ്റി ഒരുപാട് വ്യാജ വാർത്തകൾ വരുന്നത് ഞാൻ കണ്ടിരുന്നു.ഞാൻ ഇത്തരത്തിൽ ഒള്ള വിവാദങ്ങൾ മറുപടി കൊടുക്കാറില്ല. പക്ഷെ ഇത്തവണ എനിക്ക് മറുപടി കൊടുത്തേ മതിയാകു. ഞാൻ ഇവിടെ സന്തോഷവാനാണ്.

Brazilian midfielder Fred in Manchester United [Sportskreeda]

ഞാൻ ക്ലബ് വിട്ട് പോകില്ല. വ്യാജ വാർത്തകൾ വിശ്വാസിക്കാതെയിരിക്കുക. ഞാൻ ക്ലബിന് വേണ്ടി കഠിനഅധ്വാനം ചെയ്തു കൊണ്ടിരിക്കും.

ഫ്രഡ്‌ സോഷ്യൽ മീഡിയിൽ കുറിച്ച വാക്കുകളാണ് ഇത്. യുണൈറ്റഡിന്റെ അടുത്ത മത്സരം തിങ്കളാഴ്ച രാത്രി എഫ് ആ കപ്പിൽ ആസ്റ്റൺ വില്ലക്ക് എതിരെയാണ്.

ലിയോ മെസ്സിയെ ഒഴിവാക്കി ഇഷ്ട ബാഴ്സ ടീം; ഡാനി ആൽവാസ് ആരാധകരെ ഞെട്ടിച്ചു

പോർച്ചുഗീസ്, പ്രീമിയർ ലീഗ് താരങ്ങളുടെ ആധിപത്യം; 2021 വർഷത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച അഞ്ച് താരങ്ങൾ ഇവരാണ്