in , ,

OMGOMG CryCry LOVELOVE

ബ്രസീലിയൻ സൂപ്പർ താരം അമേരിക്കയിലേക്ക്…

2022 വേൾഡ് കപ്പോടെ താരം അന്താരാഷ്ട്ര കളിക്കളത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രസീലിനോടൊപ്പം ലോകകപ്പ് നേടുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.

Hulk and Neymar Jnr

ബ്രസീലിയൻ സൂപ്പർ താരം നെയ്മറിന് അമേരിക്കയിൽ കളിക്കാൻ ആഗ്രഹം.തന്റെ കരിയറിന്റെ അവസാന കാലങ്ങളിൽ അമേരിക്കയിൽ കളിച്ചു കരിയർ അവസാനിപ്പിക്കണമെന്നാണ് ഇപ്പോൾ നെയ്മർ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

Neymar Jr, Thiago Silva’s Brazil [COUPE DU MONDE]

ഞാൻ ബ്രസീലിലേക്ക് ഇനി തിരകെയെത്തുമോ എന്ന് എനിക്കറിയില്ല.എനിക്ക് ഒരു സീസൺ എങ്കിലും അമേരിക്കയിൽ പന്ത് തട്ടണം.അമേരിക്കയിൽ നാലു മാസം അവധി ലഭിക്കും.അത്തരത്തിലുള്ള ലീഗ് കളിക്കാനാണ് എല്ലാരും ഇഷ്ടപ്പെടുന്നത്.

32 ആം വയസ്സിൽ കളി നിർത്തുമോ എന്ന് ചോദ്യത്തിന് എന്റെ ശരീരവും കാലുകളും സമ്മതിക്കുന്നത് വരെ താൻ ബൂട്ട് കെട്ടുമെന്ന് നെയ്മർ കൂട്ടിച്ചേർത്തു.

നിലവിൽ പി എസ് ജി ക്ക് വേണ്ടിയാണ് താരം ബൂട്ട് കെട്ടുന്നത്.ബാർസലോണയിൽ നിന്ന് റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് അദ്ദേഹം പി എസ് ജി യിൽ എത്തിയത്.പി എസ് ജി യിൽ താരത്തിന് 2025 വരെ കരാറുണ്ട്.

2022 വേൾഡ് കപ്പോടെ താരം അന്താരാഷ്ട്ര കളിക്കളത്തിൽ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രസീലിനോടൊപ്പം ലോകകപ്പ് നേടുന്നത് തന്നെയാണ് ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.

മാഞ്ചേസ്റ്റർ എന്റെ വീടാണ് :ഡേവിഡ് ഡി ഗിയ…

സെർജിയോ അഗ്യുറോ തിരകെയെത്തുന്നു…