in , , ,

LOVELOVE LOLLOL CryCry AngryAngry OMGOMG

ബ്രസീലിയൻ സൂപ്പർ താരം ബാർസയിലേക്ക്

അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനമാണ് ഈ ബ്രസീലിയൻ വിങ്ങർ പുറത്തെടുക്കുന്നത്.ബ്രസീലിന് വേണ്ടി കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ സൂപ്പർ താരം രാഫിനക്ക് വേണ്ടി സ്പാനിഷ് സൂപ്പർ ക്ലബ്‌ എഫ് സി ബാർസലോണ രംഗത്ത്. പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

നിലവിൽ 40 മില്യൺ യൂറോയാണ് ഈ 25 കാരൻ വിങറുടെ മാർക്കറ്റ് വാല്യൂ.അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ടീമിലെത്തിക്കാനാണ് ബാർസ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിന് വേണ്ടി മികച്ച പ്രകടനമാണ് താരം നടത്തുന്നത്.ഈ സീസണിലെ 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒൻപതു ഗോളും മൂന്നു അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടിട്ടുണ്ട്.

ലീഡ്‌സിലെ താരത്തിന്റെ കരാർ 2024 ജൂൺ 30 ന്നാണ് അവസാനിക്കുക.ബാർസലോണക്ക് പുറമെ ലിവർപൂളും താരത്തിന് വേണ്ടി രംഗത്ത് ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

അന്താരാഷ്ട്ര തലത്തിലും മികച്ച പ്രകടനമാണ് ഈ ബ്രസീലിയൻ വിങ്ങർ പുറത്തെടുക്കുന്നത്.ബ്രസീലിന് വേണ്ടി കളിച്ച ഏഴു മത്സരങ്ങളിൽ നിന്ന് മൂന്നു ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

കൊച്ചിയിൽ വെച്ച് ആരാധകരെ കാണാൻ കാത്തിരിക്കുകയാണെന്ന് ഖബ്ര..

ഹാർദിക്കിന് വമ്പൻ പണി? ഫിറ്റ്നസ് ടെസ്റ്റ് പാസ് ആയില്ല എങ്കിൽ കളിക്കണ്ട എന്ന് BCCI!