പ്രതിഭാധനരായ ഫുട്ബോൾ താരങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ ഓരോ തലമുറയിലും പ്രതിഭാധനരായ നിരവധി സൂപ്പർതാരങ്ങളെ അവർ വാർത്തടുക്കാറുണ്ട്. ഈ കഴിഞ്ഞ ഒളിമ്പിക്സ് ടൂർണ്ണമെൻലും നിരവധി സൂപ്പർതാരങ്ങളെ ബ്രസീൽ ഫുട്ബോൾ ലോകത്തിനു സംഭാവന ചെയ്തു.
- അടുത്ത വമ്പൻ പോരാട്ടത്തിന് ബ്രസീലിന്റെ പോരാളികൾ തയ്യാറെടുക്കുന്നു
- ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു, ടീമിൽ സൂപ്പർ താരങ്ങളുടെ കൂട്ടിയിടി
അതിൽ പ്രധാനിയാണ് ഹർത്താ ബർലിൻ ക്ലബ്ബിൻറെ മുന്നേറ്റനിര താരമായ മാത്യുസ് ക്യൂന. ബ്രസീലിനെ ഒളിമ്പിക് ഫുട്ബോളിന്റെ സ്വർണമെഡൽ കഴുത്തിൽ അണിയിക്കുന്നതിൽ മുന്നേറ്റനിര താരത്തിനെ പ്രകടനം വളരെ നിർണായകമായിരുന്നു. ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിലൂടെ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ ഉടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ താരം.

ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ട് അനുസരിച്ച് താരം സ്പെയിനിലേക്ക് പറക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടന്റെ ശക്തമായ നീക്കങ്ങളെ പ്രതിരോധിച്ചു കൊണ്ടായിരുന്നു താരത്തിനെ തങ്ങളുടെ നാട്ടിലേക്ക് എത്തിക്കുവാൻ സ്പാനിഷ് ക്ലബ് കരുക്കൾ നീക്കിയത്.
- ബ്ലാസ്റ്റേഴ്സിനെ ഭയക്കണം എന്ന് എതിർ ടീം പരിശീലകൻ…
- ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കയ്യാങ്കളി അനുവദിക്കുന്നു, ആവേശം വർദ്ധിപ്പിക്കാൻ റഫറിമാർ കണ്ണടയ്ക്കുന്നു.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം മുതൽ തന്നെ തങ്ങളുടെ മുന്നേറ്റനിര ശക്തമാക്കുന്നതിന് ഉള്ള നീക്കങ്ങൾ അത്‌ലറ്റികോ മാഡ്രിഡ് ആരംഭിച്ചിരുന്നു. എന്നാൽ ഇതുവരെയും അക്കാര്യത്തിൽ ഒരു വ്യക്തമായ തീരുമാനത്തില് വർക്ക് എത്തുവാൻ കഴിഞ്ഞിരുന്നില്ല.
എന്നാലിപ്പോൾ ജർമനിയിൽ നിന്നും ബ്രസീലിയൻ താരത്തിന് 26 മില്യനോളം അതിനുപുറമേ ട്രാൻസ്ഫർ ബോണസ് നൽകി ടീമിൽ എത്തിക്കുവാനാണ് അത്‌ലറ്റികോ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്. താരത്തിനെ കൈമാറ്റം സംബന്ധിച്ച് താരവും ക്ലബ്ബുകളും തമ്മിൽ ധാരണയായി. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരുവാനുള്ളൂ