in , , , ,

AngryAngry CryCry LOVELOVE OMGOMG LOLLOL

നെയ്മറും മെസ്സിഞ്ഞോയുമില്ലാതെ ബ്രസീലിന്റെ അടുത്ത പദ്ധതികൾ

കോപ്പയിലെ തോൽവിക്ക് പിന്നാലെ ബ്രസീലിന്റെ പരിശീലകൻ ഡോറിവാൾ തന്റെ അടുത്ത നീക്കങ്ങൾക്കായുള്ള പദ്ധതികൾ ആരംഭിച്ചതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലിന്റെ അടുത്ത മത്സരം സെപ്റ്റംബറിലാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളാണിത്.

ഇത്തവണത്തെ കോപ- അമേരിക്ക ബ്രസീലിനെ സംബന്ധിച്ച് ശുഭകരമായിരുന്നില്ല. ദുർബലരായ പരാഗ്വേയ്ക്കതിരെ മാത്രമാണ് ബ്രസീലിന് വിജയിക്കാനായത്. കോസ്റ്ററിക്കയോടും കൊളംബിയയോടും ഗ്രൂപ്പ് ഘട്ടത്തിൽ സമനില വഴങ്ങി ക്വാർട്ടറിൽ എത്തിയ കാനറികൾക്ക് ഉറുഗ്വേയോട് ഷൂട്ട് ഔട്ടിൽ തോറ്റ് പരാജയപ്പെടാനായിരുന്നു വിധി.

ALSO READ: നെയ്മർ ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു; ഒക്ടോബറിൽ കളത്തിലിറങ്ങും; സുപ്രധാന റിപ്പോർട്ട് പുറത്ത്

കോപ്പയിലെ തോൽവിക്ക് പിന്നാലെ ബ്രസീലിന്റെ പരിശീലകൻ ഡോറിവാൾ തന്റെ അടുത്ത നീക്കങ്ങൾക്കായുള്ള പദ്ധതികൾ ആരംഭിച്ചതായി ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രസീലിന്റെ അടുത്ത മത്സരം സെപ്റ്റംബറിലാണ്. ലോകകപ്പ് യോഗ്യത മത്സരങ്ങളാണിത്.

ALSO READ; ലക്ഷ്യം ദേശീയ ടീം; കൂട്ടീഞ്ഞോ പുതിയ ക്ലബ്ബിൽ; മികച്ച നീക്കമെന്ന് ആരാധകർ

നിലവിൽ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമായി ആറാമതാണ് ബ്രസീൽ. ഇനിയുള്ള പോരാട്ടങ്ങളിൽ മികച്ച പ്രകടനം നടത്തിയാലേ ബ്രസീലിന് ആധികാരികമായി ലോകകപ്പ് സീറ്റ് ഉറപ്പിക്കാനാവൂ.

ALSO READ: റോണോയുടെ രക്ഷകൻ റയൽ മാഡ്രിഡിലേക്ക്; പെരസിന്റെ കിടിലൻ നീക്കം

എന്നാൽ സെപ്റ്റംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കോപ്പ സ്‌ക്വാഡിൽ നിന്നും അഴിച്ചുപണി നടത്താൻ പരിശീലകൻ തയ്യാറല്ല എന്നാണ് ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മിനകത്ത് കാര്യമായ മാറ്റങ്ങൾ സംഭവിക്കില്ല.ചെറിയ ചില മാറ്റങ്ങൾ മാത്രമായിരിക്കും ഈ പരിശീലകൻ വരുത്തുക.

ALSO READ: റൊണാൾഡോയുടെ നിർദേശങ്ങൾ ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല; 2016 ലെ യൂറോ ഫൈനലിനെ പറ്റി പോർച്ചുഗീസ് താരം

കൂടാതെ മെസിഞ്ഞോ എന്ന് വിളിപ്പേരുള്ള പുതിയ ബ്രസീലിയൻ സെൻസെഷണൽ എസ്താവോയെയും നെയ്മറെയും സെപ്റ്റംബറിൽ മത്സരങ്ങളിൽ ഉൾപ്പെടുത്താൻ ഡോറിവാളിന് പദ്ധതിയില്ല. പരിക്ക് മാറി നെയ്മർ സെപ്റ്റംബറിൽ തിരിച്ചെത്തില്ല എന്നാത്തിനാലാണ് നെയ്മറെ ഒഴിവാക്കുന്നത്.മെസ്സിഞ്ഞോ അഥവാ എസ്റ്റവായോ വില്യന്റെ കാര്യത്തിൽ ധൃതി പിടിക്കേണ്ടതില്ലെന്നും പതിയെ ടീമിലേക്കെത്തിച്ചാൽ മതിയെന്നുമാണ് ഡോറിവാളിന്റെ തീരുമാനം.

ALSO READ: സ്പെയിൻ v/sഅർജന്റീന; മെസ്സി- യമാൽ പോരാട്ടത്തിന് കളമൊരുങ്ങുന്നു

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം മുംബൈയ്ക്കെതിരെ; ഡ്യൂറൻഡ് കപ്പ് ഫിക്സറുകൾ പുറത്ത്

4-4-2 മാറുന്നു; സ്റ്റാറേയുടെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പുതിയ ഫോർമേഷനിലേക്ക്