in , , ,

ചരിത്രം കുറിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ യുവ താരം; ഹൈദരാബാദിനെതിരെ ഗംഭീര പ്രകടനം…

ഇന്ത്യൻ സൂപ്പർ ലീഗിൽ വ്യാഴാഴ്ച നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് ഹൈദരാബാദ് എഫ്സി. ഒരു ഗോളിന് ലീഡിൽ വന്നതിന് ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി.

തോൽവിയിലും കേരള ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിരിക്കുകയാണ് യുവ താരം കോറു സിംഗ്. ബ്ലാസ്റ്റേഴ്‌സ് നേടിയ ഏക ഹെസ്സുസ് ജിമിനെസിന്റ ഗോളിന് അസ്സിസ്റ്റ്‌ നൽകിയത് കോറു സിംഗായിരുന്നു.

ഈ ഒരു അസ്സിസ്റ്റ്‌ നൽകിയതോടെ, കോറു ഐഎസ്എൽ ചരിത്രത്തിലെ തന്നെ അസ്സിസ്റ്റ്‌ നൽക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരിക്കുകയാണ്. താരത്തിന് 17 വർഷവും 340 ദിവസവുമാണ് പ്രായം. 

അതോടൊപ്പം ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായിരിക്കുകയാണ് കോറു സിംഗ്.  മത്സരത്തിൽ താരം ലെഫ്റ്റ് വിങ്ങിലൂടെ മികച്ച നീകങ്ങളും ക്രോസ്സുകളും നൽകിയിരുന്നു. വരും മത്സരങ്ങളിൽ ആരാധകർക്ക് താരത്തിൽ നിന്ന് ഏറെ പ്രതിക്ഷയാണുള്ളത്.

സ്റ്റാറേയെ ബ്ലാസ്റ്റേഴ്‌സ് പുറത്താക്കുമോ? എന്താണ് മാനേജ്‌മെന്റിന്റെ പ്ലാൻ? അറിയാം….

‘കം ബാക്ക് ആശാൻ’; കൊമ്പനെ രക്ഷിക്കാൻ ഇവാൻ വുകമനോവിച്ചിന് സന്ദേശം