in , , , ,

LOVELOVE LOLLOL

പ്രീതവും മിലോസും മാത്രമല്ല; പ്രതിരോധ നിരയിൽ ഉരുക്ക്കോട്ടയായി ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരവും…

ഇന്ത്യൻ സൂപ്പർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച് കൊണ്ട് മുന്നേറുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ നാല് മത്സരങ്ങളിൽ നിന്നും അഞ്ച് പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ഈ സീസണിൽ നിലവിൽ മുന്നേറ്റ നിരയേക്കാൾ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര കാഴ്ച്ചവെക്കുന്നത്. ഇതിൽ എടുത്ത് പറയേണ്ട പ്രകടനമാണ് പ്രീതം കോട്ടലിന്റെയും, മിലോസ് ഡ്രിൻസിച്ചിന്റെയും.

എന്നാൽ ഇവർക്കൊപ്പം എടുത്ത് പറയേണ്ട പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലെഫ്റ്റ് ബാക്ക് താരമായ നവോച്ച സിംഗ് കാഴ്ച്ചവെക്കുന്നത്. നിലവിൽ ഐബാന്റെ അഭാവത്തിലും മികച്ച പ്രകടനമാണ് ലെഫ്റ്റ് ബാക്കിൽ നവോച്ച കാഴ്ച്ചവെക്കുന്നത്. താരത്തിന്റെ ഒഡിഷ എഫ്സിക്കെതിരെയുള്ള പ്രകടനം ഇതാ…

നിലവിൽ സീസണിലെ ഏറ്റവും മികച്ച പ്രതിരോധ നിരയുള്ള ടീമുകളിലൊന്നാണ് ബ്ലാസ്റ്റേഴ്‌സ്. എന്നിട്ട് പോലും ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ ഒരു ക്ലീൻ ഷീറ്റ് നേടാൻ കഴിയാത്തത് ഒരു തിരച്ചടിയാണ്. എന്തിരുന്നാലും വരും ദിവസങ്ങളിലും നവോച്ചയിൽ നിന്നും വമ്പൻ പ്രതിക്ഷയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കുള്ളത്.

ലെവൻ പുലിയാണ്👀🔥ഈ പെർഫോമൻസ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് കിരീടപ്രതീക്ഷകൾ ഉയർത്തുന്നത്..

കേരള ബ്ലാസ്റ്റേഴ്സിനും മുകളിലാണ് എതിരാളികൾ പറക്കുന്നത്, നമുക്ക് അവരെ പിടിച്ചുനിർത്തിയെ മതിയാവൂ…