in , ,

LOVELOVE OMGOMG

റൊണാൾഡോ യുണൈറ്റഡിൽ നിന്ന് കൂടുമാറുമെന്ന വാർത്തകൾക്കെതിരെ പ്രതികരിച്ചു ബ്രൂണോ ഫെർണാണ്ട്‌സ്..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാഞ്ചേസ്റ്റർ യുണൈറ്റഡിൽ നിന്ന് ക്രിസ്ത്യാനോ റൊണാൾഡോ കൂടുമാറുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ബയേൺ മ്യുണിക്കും ചെൽസിയും താരത്തിന് വേണ്ടി രംഗത്തുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ റിപ്പോർട്ടുകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് മാഞ്ചേസ്റ്റർ യുണൈറ്റഡ് രംഗത്ത് വന്നിരുന്നു.

താരത്തെ വിൽക്കുന്നില്ലെന്ന് മാഞ്ചേസ്റ്റർ യുണൈറ്റഡ് വ്യക്തമാക്കിയിരുന്നു.ഇപ്പോൾ ഈ വാർത്തകൾക്കെതിരെ പ്രതികരിച്ചു കൊണ്ട് യുണൈറ്റഡിലും പോർച്ചുഗലിലും റൊണാൾഡോയുടെ സഹതാരമായ ബ്രൂണോ ഫെർണാണ്ട്‌സ് രംഗത്ത് വന്നിരിക്കുകയാണ്. പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് ഈ പ്രതികരണം റിപ്പോർട്ട്‌ ചെയ്തത്.

റൊണാൾഡോയുടെ സാഹചര്യമോ??. ഞാൻ ആഴ്ചകൾക്ക് മുമ്പേ അദ്ദേഹത്തോട് സംസാരിച്ചിരുന്നു.പ്രീ സീസണിന്റെ പരിശീലനത്തിന്റെ നാലാം ദിവസം അദ്ദേഹം ടീമുമായി ചേരും.

കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. മാഞ്ചേസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ പോലെയുള്ള മികച്ച താരത്തെ ഒരിക്കലും യുണൈറ്റഡ് നഷ്ടപെടുത്തില്ല എന്നും ബ്രൂണോ കൂട്ടിച്ചേർത്തു.കഴിഞ്ഞ സീസണിൽ യുണൈറ്റഡിന് വേണ്ടി 39 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്. അതിൽ നിന്ന് 24 ഗോളും മൂന്നു അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

പരിശീലകൻ ആജീവനാന്ത വിലക്ക് നൽകണമെന്ന് അസോസിയേഷൻ അംഗങ്ങൾ..

ഈ വരുന്ന ഐ എസ് എൽ സീസൺ സഹൽ കഴിഞ്ഞ സീസണിലും മികച്ചതാക്കുമെന്ന് മുൻ ഇംഗ്ലീഷ് താരം..