in

വമ്പന്മാരെ തൂക്കിയടിച്ചു കടുവകൾ ഇന്ത്യൻ കരുത്തു തെളിയിച്ചു.

blue tigers

ലോക കപ്പിൽ ഇന്ത്യ പാകിസ്ഥാനോട് തകർന്നടിഞ്ഞപ്പോൾ മറു വശത്ത് ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങൾ അഭിമാനകരമായ ഒരു വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ച കാര്യം പലരും വിസ്മരിച്ചിട്ടുണ്ട് അല്ലെങ്കിൽ അറിഞ്ഞിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ കരുതാം. കരുത്തരായ എതിരാളികളെ ഇന്ത്യയുടെ ചുണക്കുട്ടികൾ പരാജയപ്പെടുത്തിയിരുന്നു

ഇന്ന് അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യ ഒമാനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്റ്റിമാചിന്റെ യുവനിര ഇന്ന് വിജയിച്ചത്. കളി തുടങ്ങി അഞ്ചാം മിനുട്ടിൽ തന്നെ ഇന്ത്യ ഇന്ന് ലീഡ് എടുത്തിരുന്നു. ഒരു പെനാൾട്ടിയിൽ നിന്ന് റഹീം അലിയാണ് ഗോൾ നേടിയത്.

blue tigers

വിക്രമിനെ വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി ലഭിച്ചത്. 38ആം മിനുട്ടിൽ വിക്രം ആണ് ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കിയത്. റഹീൽ അലിയുടെ അസിസ്റ്റിൽ നിന്നായിരുന്നു യുവപ്രതീക്ഷയായ വിക്രമിന്റെ ഗോൾ. രണ്ടാം പകുതിയിലും ഇന്ത്യ നിരവധി അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ നേടാൻ ആയില്ല.

മത്സരത്തിന്റെ അവസാന നിമിഷമാണ് ഒമാൻ അവരുടെ ആശ്വാസ ഗോൾ നേടിയത്. വലീദ് ആയിരുന്നു സ്കോറർ.
ഇനി ഇന്ത്യ ഒക്ടോബർ 27ന് യു എ ഇയെ നേരിടും. ഇന്ത്യൻ ഫുട്ബോളിന്റെ. ഭാവി സുരക്ഷിതമായിരിക്കും എന്നതിൻറെ തെളിവാണ് യുവതാരങ്ങളുടെ ഈ മികച്ച പ്രകടനം.

ലോക കപ്പിൽ ഇന്ത്യ പാകിസ്ഥാനോട് തകർന്നടിഞ്ഞപ്പോൾ മറു വശത്ത് ഇന്ത്യയിലെ യുവ ഫുട്ബോൾ താരങ്ങൾ അഭിമാനകരമായ ഒരു വിജയം ഇന്ത്യയ്ക്ക് സമ്മാനിച്ച കാര്യം പലരും വിസ്മരിച്ചിട്ടുണ്ട് അല്ലെങ്കിൽ അറിഞ്ഞിട്ടില്ല എന്ന് തന്നെ വേണമെങ്കിൽ കരുതാം. കരുത്തരായ എതിരാളികളെ ഇന്ത്യയുടെ ചുണക്കുട്ടികൾ പരാജയപ്പെടുത്തിയിരുന്നു

പാക്കിസ്ഥാനോട് തോറ്റാൽ എന്താണിത്ര കുഴപ്പം അവരും മനുഷ്യരാണ് സാധാരണ താരങ്ങളാണ്…

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളും യുഎഇയിലെത്തി – പുതിയ IPL ടീമുകളുടെ കാര്യം ഇന്ന് തീരുമാനാവും…