in

LOVELOVE LOLLOL

CR7-നെതിരെയുള്ള വിവാദ പരാമർശം; അത് CR7-ന്റെ തെറ്റല്ലെന്ന് തിരുത്തി ബുഫൺ

“കാരണം റൊണാൾഡോ മികച്ച താരമാണ്, അദ്ദേഹത്തെ പോലെയുള്ള ഒരു താരത്തെ സൈൻ ചെയ്യുമ്പോൾ അവരിൽ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് നിങ്ങൾക്ക് തന്നെ അറിയാം.” – കൊറിയറെ ഡെല്ല സെറയുമായുള്ള അഭിമുഖത്തിനിടെ ബുഫണ്‍ പറഞ്ഞ വാക്കുകളാണിത്.

പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ താൻ നടത്തിയ വിവാദ പരാമർശങ്ങളിൽ വ്യക്തത വരുത്തി യുവന്റസ് ഇതിഹാസം ജിയാൻലുഗി ബുഫൺ. 2018 മുതൽ 2021 വരെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ കളിച്ചിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം രണ്ട് സീസണാണ് ബുഫൺ യുവന്റസിൽ കളിച്ചത്.

നേരത്തെ അമേരിക്കൻ ബ്രോഡ്കാസ്റ്റ് നെറ്റ്‌വർക്ക് ആയ TUDN-നോട്‌ സംസാരിക്കുന്നതിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പറ്റി ബുഫൺ പറഞ്ഞത് ഇങ്ങനെയാണ് : ” ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലെത്തിയ ആദ്യ വർഷം തന്നെ യുവന്റസിന് ചാമ്പ്യൻസ് ലീഗ് നേടാൻ അവസരമുണ്ടായിരുന്നു, ഞാൻ ആ സമയത്ത് പാരിസ് സെന്റ് ജർമയിനൊപ്പമായിരുന്നു, എന്നാൽ യുവന്റസിന് എന്താണ് ആ സമയത്ത് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല.”

“ഞാൻ യുവന്റസിൽ തിരിച്ചെത്തിയതിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം രണ്ട് വർഷം യുവന്റസിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചു, എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവന്റസിന് ഒരു ടീമെന്ന നിലയിൽ DNA നഷ്ടപ്പെട്ടുവെന്നാണ് ഞാൻ കരുതുന്നത്.”

എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി ബുഫൺ സംസാരിക്കുന്നത് ഇങ്ങനെയാണ് : “ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം യുവന്റസിന്റെ DNA നഷ്ടപ്പെട്ടുവെന്ന് ഞാൻ പറഞ്ഞത് ശെരിയായിരുന്നു, എന്നാൽ ആഴത്തിൽ നോക്കുകയാണെങ്കിൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തെറ്റല്ല എന്ന് എനിക്ക് വ്യക്തമായി പറയാൻ കഴിയും.”

“കാരണം റൊണാൾഡോ മികച്ച താരമാണ്, അദ്ദേഹത്തെ പോലെയുള്ള ഒരു താരത്തെ സൈൻ ചെയ്യുമ്പോൾ അവരിൽ നിന്ന് എന്താണ് ലഭിക്കുന്നതെന്ന് നിങ്ങൾക്ക് തന്നെ അറിയാം.” – കൊറിയറെ ഡെല്ല സെറയുമായുള്ള അഭിമുഖത്തിനിടെ ബുഫണ്‍ പറഞ്ഞ വാക്കുകളാണിത്.

എന്തുകൊണ്ട് എംബാപ്പെ PSG വിടുന്നു? അതും റയലിലേക്ക്? ഉത്തരം വിശദീകരിച്ച് ഫ്രഞ്ച് ഫുട്ബോൾ ജേർണലിസ്റ്റ്

ബ്ലാസ്റ്റേഴ്സിനെ പിടിച്ചു കെട്ടുവാൻ ഗോവ പ്രയോഗിച്ച തന്ത്രം ഇതാണ്…