in ,

ഇന്ന് തോറ്റാൽ കൊഹ്‌ലിക്കും ബാംഗ്ലൂരിനും ഇനി അടുത്ത സാല കപ്പ്‌ നോക്കേണ്ടി വരും..

ഈ വർഷമെങ്കിലും ബാംഗ്ലൂരിനും വിരാട് കോഹ്ലിക്കും കപ്പ്‌ ചുംബിക്കാൻ കഴിയുമോ. തുടർച്ചയായ മൂന്നാം സീസണിലും ഐ പി എൽ പ്ലേ ഓഫിലേക്ക് മുന്നേറിയ ബാംഗ്ലൂരുവിന്റെ എതിരാളികൾ കന്നികാരായ കെ എൽ രാഹുൽ നയിക്കുന്ന ലക്ക്നൗ സൂപ്പർ ജയന്റ്സ്. മത്സരം രാത്രി 7:30 ക്ക്.

ഈ വർഷമെങ്കിലും ബാംഗ്ലൂരിനും വിരാട് കോഹ്ലിക്കും കപ്പ്‌ ചുംബിക്കാൻ കഴിയുമോ. തുടർച്ചയായ മൂന്നാം സീസണിലും ഐ പി എൽ പ്ലേ ഓഫിലേക്ക് മുന്നേറിയ ബാംഗ്ലൂരുവിന്റെ എതിരാളികൾ കന്നികാരായ കെ എൽ രാഹുൽ നയിക്കുന്ന ലക്ക്നൗ സൂപ്പർ ജയന്റ്സ്. മത്സരം രാത്രി 7:30 ക്ക്.

ബാംഗ്ലൂരിന് പേടിക്കണ്ട കാര്യങ്ങൾ ഒന്നും തന്നെയില്ല.ഫോം കണ്ടെത്താൻ കഷ്ടപെട്ട വിരാട് കോഹ്ലി കഴിഞ്ഞ മത്സരത്തിൽ ഫോം കണ്ടെത്തിയത് ബാംഗ്ലൂറിന് പ്രതീക്ഷയാണ്.ഒപ്പം ഫാഫും കാർത്തിക്കും മാക്സ്വെല്ലും ചേരുമ്പോൾ ബാറ്റിംഗ് നിര അതിശക്തം.ഹസരഗ നയിക്കുന്ന ബൌളിംഗ് നിരയും മികച്ച ഫോമിൽ.

മറുവശത്ത് രാഹുലിന്റെയും ഡി കോക്കിന്റെയും ബാറ്റിംഗ് മികവിലാണ് ലക്ക് നൗവിന്റെ പ്രതീക്ഷ. പക്ഷെ മധ്യനിരയിൽ ആരും പ്രതീക്ഷക്കൊത്ത ഉയരാത്തത് രാഹുലിന് തിരച്ചടിയാണ്. ആവേഷ് ഖാൻ നയിക്കുന്ന പേസ് നിരയും ബിഷനോയ് നയിക്കുന്ന സ്പിൻ നിരയും ഏതു സംഘത്തെയും പേടിപ്പിക്കുന്ന ഒന്നാണ്.

ഇന്നത്തെ മത്സരത്തിൽ തോൽവി രുചിച്ചാൽ അവർ ടൂർണമെന്റിൽ നിന്ന് പുറത്താകും. വിജയികൾ മറ്റന്നാൾ നടക്കുന്ന ക്വാളിഫർ 2 വിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെ നേരിടും. ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ: 1 ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റൻ), 2 വിരാട് കോഹ്‌ലി, 3 രജത് പതിദാർ, 4 ഗ്ലെൻ മാക്‌സ്‌വെൽ, 5 മഹിപാൽ ലൊമ്‌റോർ, 6 ദിനേശ് കാർത്തിക് (WK), 7 ഷഹബാസ് അഹമ്മദ്, 8 വനിന്ദു ഹസരംഗ, 9 ഹർഷൽ പട്ടേൽ / ആകാശ് ദീപ്, 10 ജോഷ് ഹാസിൽവുഡ്, 11 മുഹമ്മദ് സിറാജ്

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: 1 ക്വിന്റൺ ഡി കോക്ക് (WK), 2 KL രാഹുൽ (ക്യാപ്റ്റൻ), 3 ദീപക് ഹൂഡ, 4 ക്രുണാൽ പാണ്ഡ്യ, 5 ആയുഷ് ബഡോണി, 6 മാർക്കസ് സ്റ്റോയിനിസ്, 7 ജേസൺ ഹോൾഡർ, 8 ആവേശ് ഖാൻ, 9 ദുഷ്മന്ത ചമീര, 10 മൊഹ്‌സിൻ ഖാൻ , 11 രവി ബിഷ്‌ണോയി

ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിലേക്കോ,മാർക്കസിന്റെ റിപ്പോർട്ട്‌ ഇതാ ..

ATKMB യുടെ സൂപ്പർ താരം പുതിയ ISL തട്ടകത്തിലേക്ക്