in ,

ആ പറഞ്ഞ വാക്ക് നിവൃത്തിയാക്കാൻ സഞ്ജുവിന് കഴിയുമോ…

ഈ സീസണിൽ ക്യാപ്റ്റൻ എന്നാ നിലയിൽ മികച്ച തീരുമാനങ്ങൾ തന്നെയാണ് സഞ്ജു എടുക്കുന്നത്. അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് തന്നെയാണ് സഞ്ജു നയിക്കുന്നത്.സഞ്ജുവിന്റെ ആഗ്രഹം പോലെ കിരീടം രാജസ്ഥാൻ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രാജസ്ഥാൻ റോയൽസ് തങ്ങളുടെ അവസാന അങ്കത്തിന് ഇറങ്ങുകയാണ്. കപ്പിനും ചുണ്ടിനുമിടയിൽ സഞ്ജുവിന്റെ രാജസ്ഥാൻ മറികടക്കാനുള്ളത് ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമായ ഗുജറാത്ത്‌ ടൈറ്റൻസിനെ. ഈ ഒരു നിമിഷത്തിൽ കഴിഞ്ഞ മാസം സഞ്ജു നടത്തിയ ഒരു പ്രസ്താവന തരംഗമായിരിക്കുകയാണ്.

പ്രമുഖ മലയാള സിനിമ സംവിധായകനും നടനുമായ ബേസിൽ ജോസഫിന് ഒപ്പം സഞ്ജു നടത്തിയ ഒരു യൂ ട്യൂബ് അഭിമുഖമാണ് വേദി.”Basil meets sanju” എന്നായിരുന്നു ആ പരുപാടിയുടെ പേര്.എന്ത് കൊണ്ടാണ് രാജസ്ഥാൻ തെരെഞ്ഞെടുത്തത് എന്നാ ബേസിലിന്റെ ചോദ്യത്തിന് സഞ്ജു കൊടുത്ത മറുപടിയാണ് ഇപ്പോൾ തരഗമായിരിക്കുന്നത്.

രാജസ്ഥാൻ റോയൽസിൽ തുടരുക എന്നത് തന്റെ മാത്രം തീരുമാനമായിരുന്നു. മുംബൈ ഇന്ത്യൻസിനെ പോലെയുള്ള ടീമുകൾ തന്നെ സമീപിച്ചതാണ്. മുംബൈയിൽ പോയാൽ തനിക്ക് എന്തായാലും കപ്പ്‌ കിട്ടും ആ ടീമിന്റെ ഭാഗമാകും.

പക്ഷെ രാജസ്ഥാൻ പോലെയുള്ള കുഞ്ഞു ടീമുകളെ മുമ്പിൽ നിന്ന് നയിച്ചു കിരീടം നേടുന്നത് എന്റെ സ്വപ്നമാണ്. അത് നമുക്ക് നൽകുന്ന സന്തോഷം വലുതാണ്. ഇതായിരിന്നു ബേസിലിന്റെ ചോദ്യത്തിനുള്ള സഞ്ജുവിന്റെ മറുപടി.

ഈ സീസണിൽ ക്യാപ്റ്റൻ എന്നാ നിലയിൽ മികച്ച തീരുമാനങ്ങൾ തന്നെയാണ് സഞ്ജു എടുക്കുന്നത്. അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് തന്നെയാണ് സഞ്ജു നയിക്കുന്നത്.സഞ്ജുവിന്റെ ആഗ്രഹം പോലെ കിരീടം രാജസ്ഥാൻ നേടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ചെന്നൈയിൻ എഫ് സി യിലേക്ക്..

ഈ കണക്ക് സഞ്ജുവിനെ പേടിപ്പിക്കുന്നത്..