in ,

ഇന്നെങ്കിലും സഞ്ജുവിന് അവസരം കൊടുക്കുമോ??…

ഒരുപാട് സന്തോഷത്തോടെയാണ് മലയാളി ക്രിക്കറ്റ്‌ പ്രേമികൾ സഞ്ജുവിന്റെ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചു വരവ് ആഘോഷിച്ചത്. പക്ഷെ ആഘോഷങ്ങൾ നിരാശയാക്കി കൊണ്ടാണ് ആദ്യ ട്വന്റി ട്വന്റിക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു സാംസൺ ഇല്ലാതെ ഇറങ്ങിയ ഇന്ത്യൻ ടീം ഏഴു വിക്കറ്റിനാണ് അയർലണ്ടിനെ തകർത്തത്.

മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ദീപക് ഹൂഡയായിരുന്നു ഇന്ത്യയുടെ വിജയസില്പി. രണ്ടാം ട്വന്റി ട്വന്റി ഇന്ന് ആരംഭിക്കുമ്പോൾ സഞ്ജുവിന് ടീമിൽ ഇടാംനേടാനുള്ള ഒരു ചെറിയ സാധ്യത കാണുന്നുണ്ട്. ആ സാധ്യത എന്താണെന്ന് നമുക്ക് പരിശോധിക്കാം.

കഴിഞ്ഞ മത്സരത്തിൽ ദീപക് ഹൂഡയാണ് റുത് രാജ് ഗെയ്ക്വാദിന് പകരം ഓപ്പൺ ചെയ്തത്. ഗെയ്ക്വാദിന്റെ കാലിന് സാരമായ രീതിയിൽ പരിക്കേറ്റത്തിനാലാണ് അന്ന് ഗെയ്ക്വാദ് ബാറ്റ് ചെയ്യാൻ ഇറങ്ങാതെ ഇരുന്നത്. പരിക്ക് പൂർണമായി ഭേദമായില്ലെങ്കിൽ സഞ്ജുവിന് ടീമിൽ ഇടം ലഭിച്ചേക്കും.

അങ്ങനെയെങ്കിൽ ദീപക് ഹൂഡ ഇഷൻ കിഷൻ ഒപ്പം ഓപ്പൺ ചെയ്യും. സഞ്ജു തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങും. ഒരുപക്ഷെ സഞ്ജുവിന് പകരം ത്രിപതിയെയും ഇന്ത്യ പരിഗണിച്ചേക്കാം. രാത്രി 9:00 മണി മുതൽ സോണിയുടെ ചാനലുകളിൽ മത്സരം തത്സമയം കാണാം.

മുൻ ഗോകുലം കേരള ഗോൾ കീപ്പർ ജംഷഡ്പൂരിലേക്ക്..

ഔദ്യോഗിക പ്രഖ്യാപനമെത്തി, രണ്ടാമത്തെ താരത്തെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്..