in , ,

ഈ സീസണിൽ മലയാളി പയ്യൻ ഐ പി എൽ കിരീടം ഉയർത്തുമോ?

ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിന്റെ അവസാന. സ്ഥാനത്താണ് ഇപ്പോൾ.മറുവശത്ത്‌ സഞ്ജുവിന്റെ രാജസ്ഥാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും. ഐ പി എല്ലിലെ ഈ സീസണിലെ ഏതു കണക്കുകളും എടുത്തു നോക്കിയാലും മുന്നിൽ രാജസ്ഥാൻ താരങ്ങൾ തന്നെയാണ്. സർവമേഖലയിലും സഞ്ജുവിന്റെ രാജസ്ഥാൻ തന്നെയാണ് മുന്നിൽ.

കുറച്ചു മാസങ്ങൾക്കു മുന്നേ മലയാളി സിനിമ സംവിധായകനായ ബേസിൽ ജോസഫുമായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ നടത്തിയ ഒരു യൂ ട്യൂബ് ടോക്ക് ഷോയിൽ സഞ്ജു ഇങ്ങനെ പറയുകയുണ്ടായി. “മുംബൈ ഇന്ത്യൻസിനോ ചെന്നൈ സൂപ്പർ കിങ്സിനോ ഒപ്പം കിരീടങ്ങൾ നേടുന്നതിനെക്കാൾ രാജസ്ഥാൻ റോയൽസിനെ കിരീടങ്ങളിലേക്ക് നയിക്കുന്നതാണ് തനിക്ക്‌ ഏറ്റവും സന്തോഷം നൽകുന്ന കാര്യം.ഈ സീസണിൽ സഞ്ജുവിന് രാജസ്ഥാനെ കിരീടത്തിലേക്ക് നയിക്കാൻ തന്നെ സാധിക്കുമെന്ന് തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസ് പോയിന്റ് ടേബിളിന്റെ അവസാന. സ്ഥാനത്താണ് ഇപ്പോൾ.മറുവശത്ത്‌ സഞ്ജുവിന്റെ രാജസ്ഥാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തും. ഐ പി എല്ലിലെ ഈ സീസണിലെ ഏതു കണക്കുകളും എടുത്തു നോക്കിയാലും മുന്നിൽ രാജസ്ഥാൻ താരങ്ങൾ തന്നെയാണ്. സർവമേഖലയിലും സഞ്ജുവിന്റെ രാജസ്ഥാൻ തന്നെയാണ് മുന്നിൽ.

സീസണിൽ ഇത് വരെ ഏറ്റവും കൂടുതൽ റൺസ് നേടിയത് രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലീഷ് സൂപ്പർ താരം ജോസ് ബറ്റ്ലറാണ്.499 റൺസാണ് താരം നേടിയത്. മാത്രമല്ല ഈ സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറിയും, ഫോ‌റും, സിക്സും നേടിയത് ബറ്റ്ലർ തന്നെയാണ്.3 സെഞ്ച്വറിയും 42 ഫോ‌റും 32 സിക്സുമാണ് ബറ്റ്ലർ നേടിയത്.

സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും രാജസ്ഥാന്റെ ഇന്ത്യൻ സൂപ്പർ ലെഗ് സ്പിന്നർ യൂസന്ദ്ര ചാഹലാണ്.18 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.ഈ സീസണിൽ ഏറ്റവും കൂടുതൽ ഡോട്ട് ബോൾ എറിഞ്ഞതും രാജസ്ഥാൻ റോയൽസ് താരങ്ങൾ തന്നെയാണ്. രാജസ്ഥാൻ വേണ്ടി 97 ഡോട്ട് ബോൾ എറിഞ്ഞ പ്രസിദ് കൃഷ്ണയാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

ഈ സീസണിൽ ഏറ്റവും ഉയർന്ന ടീം ടോട്ടൽ നേടിയ ടീമും രാജസ്ഥാൻ തന്നെയാണ്.ഡൽഹി ക്യാപിറ്റൽസിനെതിരെ നേടിയ 222/2 ആണ് ഈ സീസണിലെ ഏതൊരു ടീമിന്റെയും ഉയർന്ന ടീം ടോട്ടൽ. ഈ ഐ പി എൽ സീസണിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടിയ താരവും രാജസ്ഥാനിൽ നിന്നുള്ള താരമാണ്.ജോസ് ബറ്റ്ലറിന്റെ 116 റൺസാണ് ഈ ലിസ്റ്റിൽ ഒന്നാമത്.

ഈ സീസണിൽ ഏറ്റവും ചെറിയ ടീം ടോട്ടൽ പ്രതിരോധിച്ച ടീമും രാജസ്ഥാൻ റോയൽസ് തന്നെയാണ്.ബാംഗ്ലൂറിനെതിരെ രാജസ്ഥാൻ പ്രതിരോധിച്ചത് 144 റൺസാണ്.കണക്കുകളുടെ ഒപ്പം സഞ്ജുവിന്റെ ക്യാപ്റ്റൻസി മികവും രാജസ്ഥാൻ നേട്ടമാണ്. സഞ്ജുവിന്റെ ആഗ്രഹം പോലെ രാജസ്ഥാൻ ഐ പി എൽ കിരീടം സ്വന്തമാക്കാൻ സാധിക്കട്ടെ.

ഡിപ്പാർട്ട്മെൻറ് സമ്മതിച്ചു ജിജോയ്ക്ക് ISL കളിക്കാം, ബ്ലാസ്റ്റേഴ്സിലേക്കല്ല, മറ്റൊരു ക്ലബ്ബ് ട്രാൻസ്ഫർ നീക്കങ്ങൾ തകൃതിയായി നടത്തുന്നു…

മോഹൻബഗാൻ പണി തുടങ്ങി സീസണിലെ ആദ്യ സൈനിങ് പൂർത്തിയായി