in ,

സഞ്ജുവിന്റെ രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറുമോ..

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി പ്ലേ ഓഫ്‌ ആവേശം. ഇനി നടക്കുന്ന ആദ്യ പ്ലേ ഓഫിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനും ഹാർദിക് നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി പ്ലേ ഓഫ്‌ ആവേശം. ഇനി നടക്കുന്ന ആദ്യ പ്ലേ ഓഫിൽ മലയാളി സൂപ്പർ താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനും ഹാർദിക് നയിക്കുന്ന ഗുജറാത്ത്‌ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ജയിക്കുന്നവർ നേരിട്ട് ഫൈനലിലേക്ക്.

നിലവിൽ ഇരു ടീമുകളും മികച്ച ഫോമിലാണ്. ഗ്രൂപ്പ്‌ സ്റ്റേജിൽ ശബ്‌ദിച്ച പോലെ ബറ്റ്ലറിന്റെ ബാറ്റ് ശബ്ദിച്ചാൽ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാകും. ജെയ്സവാളും സഞ്ജുവും പടിക്കല്ലും മികച്ച ഫോമിൽ തന്നെയാണ്. ചാഹലും അശ്വിനും നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റും ബോൾട്ട് നയിക്കുന്ന ഫാസ്റ്റ് ബൌളിംഗ് ഡിപ്പാർട്മെന്റും ഹാർദിക്കിന്റെ ഗുജറാത്തിന് വെല്ലുവിളിയാകും.

മറുവശത്ത് ഗുജറാത്ത്‌ ഒരു ടീമെന്ന് നിലയിൽ മികച് നിൽക്കുകയാണ്. ഓരോ മത്സരത്തിലും ഓരോ താരങ്ങളും അവസരത്തിന് ഒത്തു ഉയരുക പതിവാണ്. ഹാർദികിന്റെ ഓൾ റൗണ്ട് പ്രകടനം തന്നെയാണ് ഗുജറാത്തിന്റെ ശക്തി. റാഷിദ്‌ നയിക്കുന്ന സ്പിൻ ഡിപ്പാർട്മെന്റും ഷമി നയിക്കുന്ന പേസ് ഡിപ്പാർട്മെന്റും ഗിൽ നയിക്കുന്ന ബാറ്റിംഗ് ഡിപ്പാർട്മെന്റും ഒരേ പോലെ ശക്തം.ഇരു ടീമുകളുടെയും സാധ്യത ഇലവൻ ചുവടെ ചേർക്കുന്നു.

ഗുജറാത്ത് ടൈറ്റൻസ്: 1 ശുഭ്മാൻ ഗിൽ, 2 വൃദ്ധിമാൻ സാഹ (വിക്കറ്റ്), 3 മാത്യു വെയ്ഡ്, 4 ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), 5 ഡേവിഡ് മില്ലർ, 6 രാഹുൽ തെവാട്ടിയ, 7 റാഷിദ് ഖാൻ, 8 ആർ സായ് കിഷോർ, 9 മുഹമ്മദ് ഷമി, 10 ലോക്കി ഫെർഗൂസൺ 11 യാഷ് ദയാൽ

രാജസ്ഥാൻ റോയൽസ്: 1 ജോസ് ബട്ട്‌ലർ, 2 യശസ്വി ജയ്‌സ്വാൾ, 3 സഞ്ജു സാംസൺ (ക്യാപ്റ്റൻ, വിക്കറ്റ്), 4 ദേവദത്ത് പടിക്കൽ, 5 ഷിമ്‌റോൺ ഹെറ്റ്‌മെയർ, 6 റിയാൻ പരാഗ്, 7 ആർ അശ്വിൻ, 8 ട്രെന്റ് ബോൾട്ട്, 9 ഒബേദ് മക്കോയ്, 10 യുസ്‌വേന്ദ്ര ചാഹൽ. കൃഷ്ണൻ

നിലനിൽപിന് വേണ്ടി ഗോകുലവും എ ടി കെ യും ഇന്നിറങ്ങും…

മാഞ്ചേസ്റ്റർ യുണൈറ്റഡിലെ തന്റെ ആദ്യ ലക്ഷ്യം വ്യക്തമാക്കി എറിക് ടെൻ ഹാഗ്.