ഒടുവിൽ നാലു വർഷമായി തുടരുന്ന നിയമ യുദ്ധങ്ങൾക്ക് അവസാനമായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയും തമ്മിലുള്ള നാലു വർഷമായി തുടരുന്ന നിയമയുദ്ധത്തിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത് കോടതിക്ക് പുറത്തുവച്ച് രണ്ടുപേർക്കും ചേർന്ന് സമാധാനപരമായ ഒരു ഒത്തുതീർപ്പ് ആയിരുന്നു തീരുമാനം
റയൽ മാഡ്രിഡ് ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബ്കളുടെ മോഹിപ്പിക്കുന്ന ഓഫറുകൾ തട്ടിത്തെറിപ്പിച്ച ശേഷമാണ് ബാഴ്സലോണയിലേക്ക് നെയ്മർ ജൂനിയർ എത്തിയത്. ബാഴ്സലോണയിൽ വളരെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.
എന്നാൽ അവിടെ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന തോന്നൽ കൊണ്ട് ആയേക്കാം നെയ്മർ ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജർമ്മനിലേക്ക് പോയി. 222 മില്യൺ യൂറോ എന്ന ലോകറെക്കോഡ് ട്രാൻസ്ഫർ ഫീസ് ആയിരുന്നു അതിനായി ബാഴ്സലോണ ഈടാക്കിയത്
ഈ റെക്കോർഡ് തന്നെ ആയിരുന്നു ഇവർ തമ്മിലുള്ള തർക്കത്തിനും കാരണമായി പരിണമിച്ചത്. ട്രാൻസ്ഫർ ബോണസുമായി ബന്ധപ്പെട്ട തർക്കങ്ങൾ വളരെ രൂക്ഷമാവുകയായിരുന്നു. പിന്നീട് നെയ്മറിനെ പിതാവിൻറെ നിലപാടുകൾ ഈ പ്രശ്നത്തിനെ വീണ്ടും കൂടുതൽ തീവ്രമാക്കി മാറ്റി.
ഒടുവിൽ ബാഴ്സലോണയും നെയ്മറും തുറന്ന നിയമത്തിലേക്ക് എത്തി. മാഡ്രിഡിലെ കോടതിയിൽ വച്ച് നടന്ന നിയമ വ്യവഹാരങ്ങളിൽ ബാഴ്സലോണയ്ക്ക് അനുകൂലമായി വിധി വന്നു. എന്നാൽ നെയ്മർ അതിനെതിരെ അപ്പീലിനു പോയി.
ബാഴ്സലോണ നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും രജിസ്ട്രേഷൻ സംബന്ധിച്ച നിയമക്കുരുക്കുകളും മുറുകിവന്ന സാഹചര്യത്തിൽ നെയ്മറുമായി കോടതിക്ക് വെളിയിൽ വെച്ച് ഒരു ഒത്തുതീർപ്പിന് ബാഴ്സലോണ തയ്യാറാവുകയായിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥകൾ എന്തൊക്കെയാണ് എന്നതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല