വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ കരിയറിന്റെ അവസാനഘട്ടത്തിലാണ്. കോഹ്‌ലിക്ക് 35 വയസ്സും രോഹിതിന് 37 വയസ്സുമാണ് പ്രായം. കൂടുതൽ കാലം ഇരുവരും കളത്തിൽ തുടരുന്നത് ടീം ഇന്ത്യയ്ക്കും നല്ലതല്ല. പുതിയ ടാലന്റുകൾക്ക് അവസരം ലഭിക്കണമെങ്കിൽ ഇരുവരും വഴി മാറികൊടുത്തേ മതിയാവു. ഇപ്പോഴിതാ രോഹിതിന്റെയും കോഹ്ലിയുടെയും ഭാവിയെ പറ്റിയുള്ള ചില നിർണായക സൂചനകൾ കൂടി പുറത്ത് വരികയാണ്.
ALSO READ: ഒരേ പന്തിൽ രണ്ട് തവണ ഔട്ടായി; എന്നിട്ടും ബാറ്ററെ തിരിച്ച് വിളിച്ച് അമ്പയർ; കാരണം അപൂർവ നിയമം
അടുത്ത വർഷം പാകിസ്ഥാനിൽ നല്കുന്ന ചാമ്പ്യൻസ് ട്രോഫി 4 സ്സീനിയർ താരങ്ങളുടെ വൈറ്റ് ബോളിലെ അവസാന ടൂര്ണമെന്റായിരിക്കുമെന്നാണ് കരുതപ്പെടുന്നത്. വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർക്കായിരിക്കും ചാമ്പ്യൻസ് ട്രോഫി അവസാന ടൂർണമെന്റാവുക.
ALSO READ: രക്ഷകൻ ഈസ് ബാക്ക്; നീണ്ട ഇടവേളയ്ക്ക് ശേഷം സൂപ്പർ താരം ഇന്ത്യൻ ടീമിലേക്ക്
ഇന്ത്യയുടെ അടുത്ത പരിശീലകനായി കരുതപ്പെടുന്ന ഗൗതം ഗംഭീറുമായി ബിസിസിഐ അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിലാണ് ഈ 4 സീനിയർ താരങ്ങളുടെ കരിയർ ഭാവി ചർച്ചയായതെന്നാണ് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ALSO READ: അവൻ മികച്ച പ്രതിഭ; പരിശീലകനാകും മുമ്പേ യുവതാരത്തെ വാഴ്ത്തി ഗംഭീർ
2025 ലെ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമായിരിക്കും രോഹിതിന് ശേഷം പുതിയ നായകനെ പ്രഖ്യാപിക്കുക. കൂടാതെ ഇന്ത്യൻ ടീമിന്റെ തലമുറ മാറ്റത്തിനും ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം തുടക്കമാവും.
ALSO READ: സഞ്ജുവിന് പുതിയൊരു ടീം കൂടി; രാജസ്ഥാന് പുറമെ മറ്റൊരു ഫ്രാഞ്ചസിക്ക് വേണ്ടി കളിക്കാനൊരുങ്ങി താരം
അതേ സമയം ഈ സീനിയർ താരങ്ങൾ ഇന്ത്യക്കായി വൈറ്റ് ബോൾ സീരിസിൽ നിന്ന് മാത്രമായിരിക്കും മാറി നിൽക്കുക.ഈ 4 പേരും ഇവരുടെ അപ്പോഴത്തെ പ്രകടനവും ഫിറ്റ്നസും അനുസരിച്ചായിരിക്കും ടെസ്റ്റ് ക്രിക്കറ്റിലെ അവരുടെ ഭാവി.