in

LOVELOVE OMGOMG LOLLOL CryCry AngryAngry

ക്രിസ്റ്റ്യാനോ vs മെസ്സി നേർക്കുനേർ പോരാട്ടത്തിന് സാധ്യതയേറുന്നു, സാധ്യതകൾ ഇങ്ങനെ…

മാഞ്ചസ്റ്റർ യുണൈറ്റഡ് vs പാരിസ് സെന്റ് ജർമയിൻ പോരാട്ടം വരാൻ സാധ്യതയുള്ളതിനാൽ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ വീണ്ടും നേർക്കുനേരെത്താൻ സാധ്യതയുള്ളതിനാൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആരവങ്ങളിൽ മുഴുകാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്നു…..

Manchester United vs PSG

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ 2021-2022 സീസണിലേക്കുള്ള ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു. ബാഴ്സലോണ, ബോറുസിയ ഡോർട്ട്മുണ്ട് തുടങ്ങിയ സൂപ്പർ ക്ലബ്ബുകൾ പ്രീ-ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടപ്പോൾ, യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ തങ്ങളുടെ സ്ഥാനം റൗണ്ട്-ഓഫ് 16-ൽ ഉറപ്പിച്ചു.

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട്-ഓഫ് 16-ന്റെ മത്സരങ്ങൾ തീരുമാനിക്കുന്നത് ഇങ്ങനെയാണ് – യോഗ്യത നേടിയ 16 ടീമുകളെ രണ്ട് പോട്ടുകളായി തിരിച്ചിരിക്കുന്നു – ഒന്നിൽ ഗ്രൂപ്പ് വിജയികൾ, മറ്റൊന്നിൽ ഗ്രൂപ്പ് റണ്ണേഴ്‌സ് അപ്പ്. ഒരു പോട്ടിൽ നിന്നുള്ള ടീം രണ്ടാമത് പോട്ടിലുള്ള ടീമിനെയായിരിക്കും നേരിടുക.

Manchester United vs PSG

റൗണ്ട്-ഓഫ് 16-ൽ ഒരേ രാജ്യത്തു നിന്നുള്ള ടീമുകൾ തമ്മിൽ മത്സരം വരില്ല, അല്ലെങ്കിൽ ഒരു ഗ്രൂപ്പ് പങ്കിട്ട ടീമുകൾക്കെതിരെ കളിക്കാനും കഴിയില്ല,
ഡിസംബർ 13 തിങ്കളാഴ്ചയാണ് റൗണ്ട് ഓഫ് 16-ലെ മത്സരങ്ങളുടെ നറുക്കെടുപ്പ് ഉണ്ടാകുക.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട്-ഓഫ് 16 ആദ്യ പാദം ഫെബ്രുവരി 15, 16, 22, 23 തീയതികളിൽ നടക്കും. മാർച്ച് 8, 9, 15, 16 തീയതികളിലാണ് രണ്ടാം പാദ മത്സരങ്ങൾ അരങ്ങേറുക, മുൻ വർഷങ്ങളിൽ നടന്നത് പോലെ എവേ ഗോളുകൾക്ക് ഈ വർഷം പ്രാധാന്യമില്ല.

അതേസമയം ലോകഫുട്ബോളിലെ ‘GOAT’കളായ ക്രിസ്റ്റ്യാനോ റൊണാൾഡോ – ലയണൽ മെസ്സി എന്നിവർ നേർക്കുനേരെത്തുന്ന പോരാട്ടം കാണാനാകുമോ എന്ന കാത്തിരിപ്പിലാണ് ഫുട്ബോൾ ആരാധകർ.

Direct free kick Cristiano Messi

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് പങ്കിട്ട ടീമുകൾ, സ്വന്തം രാജ്യത്തിൽ നിന്നുള്ള ടീമുകൾ തമ്മിൽ റൗണ്ട്-ഓഫ് 16-ൽ മത്സരം വരില്ല എന്നത് കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലയണൽ മെസ്സിയുടെ പാരിസ് സെന്റ് ജർമയിൻ എന്നീ ടീമുകളുടെ എതിരാളി ആയി വരാൻ സാധ്യതയുള്ള ടീമുകളെ നമുക്ക് പരിശോധിച്ചു നോക്കാം…

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ആയി വരാൻ സാധ്യതയുള്ള ടീമുകൾ ഇവയാണ്….

– പാരിസ് സെന്റ് ജർമയിൻ

– അത്ലറ്റിക്കോ മാഡ്രിഡ്‌

– സ്പോർട്ടിംഗ്

– ഇന്റർ മിലാൻ

– ബെൻഫിക്ക

– സാൽസ്ബർഗ്

യുവേഫ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ പാരിസ് സെന്റ് ജർമയിന്റെ എതിരാളികൾ ആയി വരാൻ സാധ്യതയുള്ള ടീമുകൾ ഇവയാണ്….

– മാഞ്ചസ്റ്റർ യുണൈറ്റഡ്

– അയാക്സ്

– ബയേൺ മ്യൂണിക്

– ലിവർപൂൾ

– റയൽ മാഡ്രിഡ്

– യുവന്റസ്

മാഞ്ചസ്റ്റർ യുണൈറ്റഡ് vs പാരിസ് സെന്റ് ജർമയിൻ പോരാട്ടം വരാൻ സാധ്യതയുള്ളതിനാൽ ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ വീണ്ടും നേർക്കുനേരെത്താൻ സാധ്യതയുള്ളതിനാൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആരവങ്ങളിൽ മുഴുകാൻ ലോകം മുഴുവൻ ആകാംഷയോടെ കാത്തിരിക്കുന്നു…..

ഇതാദ്യമായല്ല, 2017 മുതലുള്ള ബാഴ്സലോണയുടെ ഏറ്റവും വലിയ 10 UCL തോൽവികൾ ഇങ്ങനെയാണ്…

ruturaj gaikwad

തുടരെ രണ്ടാം സെഞ്ച്വറി അടിച്ച് റുതുരാജ്, ഇന്ത്യയുടെ പുതിയ റൺമഷീൻ!