in , ,

LOVELOVE

ഗോൾ വീഡിയോ – ആരാധകരെ അമ്പരപ്പിച്ച മഴവില്ല് ഗോളുമായി സിയെച്, വിജയവഴിയിൽ തിരിച്ചെത്തി ചെൽസി

എന്നാൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ലക്ഷ്യമിട്ട് ഒന്നാം സ്ഥാനവുമായി മുന്നോട്ട് കുതിച്ച ചെൽസിയെയല്ല കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ആരാധകർ കണ്ടത്, ഒന്നാം സ്ഥാനവും കൈവിട്ട് ഫോംഔട്ടായ ചെൽസിയെയാണ് 2022-ൽ നമ്മൾ കണ്ടത്. എങ്കിലും ഈ വിജയം ചെൽസിക്ക് ആശ്വാസം പകരുന്നതാണ്, കഴിഞ്ഞ സീസണിലേതു പോലെ വരും മത്സരങ്ങളിൽ തോമസ് ട്യൂഷലിന്റെ ചെൽസി വിജയതേരിലേറി കുതിക്കുന്ന കാഴ്ച കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ചെൽസി ആരാധകർ.

chelsea

ഈ സീസൺ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് കഴിഞ്ഞ ദിവസം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പിറന്നത്. വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കുകയാണെങ്കിൽ അക്ഷരം തെറ്റാതെ ‘മഴവില്ലഴകുള്ള ഗോൾ’ എന്ന് തന്നെ പറയണം.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന ചെൽസി-ടോട്ടനം മത്സരത്തിലാണ് ഹകീം സിയെച് എന്ന ചെൽസിയുടെ മോറോക്കൻ ഇന്റർനാഷണൽ താരത്തിന്റെ മനോഹര ഗോളെത്തുന്നത്. മത്സരത്തിൽ തോമസ് ട്യൂഷലിന്റെ ചെൽസി ഹകീം സിയെച്, തിയാഗോ സിൽവ എന്നിവർ നേടുന്ന ഗോളുകളിൽ 2-0 ന് വിജയിച്ചു, ഇതോടെ നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി 24 മത്സരങ്ങളിൽ നിന്ന് 47 പോയന്റുമായി ലീഗ് പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.

മത്സരത്തിന്റെ 47-മിനിറ്റിലാണ് ടോട്ടൻഹാം ഹോട്സ്പർ താരങ്ങളെയും ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെയും കാഴ്ചക്കാരാക്കിയ ഗോളെത്തുന്നത്. ടോട്ടനം ബോക്സിനു പുറത്ത് നിന്ന് ഹകീം സിയെച് തൊടുത്തുവിട്ട ഇടംകാലൻ ഷോട്ടാണ് മഴവില്ല് പോലെ ടോട്ടനം വലയിൽ പതിച്ചത്. ഈ ഗോൾ നോക്കിനിൽക്കുകയല്ലാതെ ടോട്ടനം താരങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലായിരുന്നു.

എന്നാൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ കിരീടം ലക്ഷ്യമിട്ട് ഒന്നാം സ്ഥാനവുമായി മുന്നോട്ട് കുതിച്ച ചെൽസിയെയല്ല കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ആരാധകർ കണ്ടത്, ഒന്നാം സ്ഥാനവും കൈവിട്ട് ഫോംഔട്ടായ ചെൽസിയെയാണ് 2022-ൽ നമ്മൾ കണ്ടത്. എങ്കിലും ഈ വിജയം ചെൽസിക്ക് ആശ്വാസം പകരുന്നതാണ്, കഴിഞ്ഞ സീസണിലേതു പോലെ വരും മത്സരങ്ങളിൽ തോമസ് ട്യൂഷലിന്റെ ചെൽസി വിജയതേരിലേറി കുതിക്കുന്ന കാഴ്ച കാണാൻ വേണ്ടി കാത്തിരിക്കുകയാണ് ചെൽസി ആരാധകർ.

ട്രോഫി പ്രദർശിപ്പിച്ചു, ബെൻസെമക്ക് പരിക്ക്, മത്സരം ജയിക്കാനാകാതെ റയൽ മാഡ്രിഡ്‌

എറിക്സെൻ തിരകെ ഫുട്ബോളിലേക്ക്….