in

ഹാളണ്ടിനെ കിട്ടിയില്ലെങ്കിൽ ചെൽസിക്ക് പ്ലാൻ B ഉണ്ട്

Tuchel and Erling Haaland

ഹാളണ്ടിനെ കിട്ടിയില്ലെങ്കിൽ ചെൽസിക്ക് പ്ലാൻ B ഉണ്ട്ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വിഭവങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന താരമാണ് ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ താരമായ ഏർലിംഗ് ഹലാണ്ട്.

ഇരുപതുകാരനായ ഈ നോർവീജിയൻ താരത്തിനായി ഏകദേശം 150 മില്ല്യൺ പൗണ്ടാണ് ജർമൻ ക്ലബ്ബ് ആവശ്യപ്പെടുന്നത്. യൂറോപ്പിലെ ഒട്ടുമിക്ക ഫുട്ബോൾ ക്ലബ്ബുകളും ഹലാണ്ടിന് വേണ്ടി രംഗത്തുണ്ട്, ഏതെങ്കിലും വിധേന ഹാലാണ്ടിനെ തങ്ങൾക്ക് കിട്ടാതെ വരികയാണെങ്കിൽ ചെൽസിക്ക് അതിൽ യാതൊരു കുറ്റബോധവും ഉണ്ടായിരിക്കാൻ സാധ്യതയില്ല.

അതിന്റെ കാരണം അവർ ഇപ്പോൾ തന്നെ മറ്റൊരു പദ്ധതി തയ്യാറാക്കി കഴിഞ്ഞു എന്നത് തന്നെയാണ്. ഹാലാണ്ടിന് പകരമായി ചെൽസി കണ്ടു വയ്ക്കുന്ന താരം ജെറാർഡ് മുറിനോയാണ്. മുറിനോ
നിലവിലെ ചെൽസി പരിശീലകൻ തോമസ് ട്യൂഷലിന് വളരെ വലിയധികം താല്പര്യമുള്ള താരം കൂടിയാണ്.

29 വയസ്സ് ഉള്ള സ്പാനിഷ് താരം ചെൽസിയിലേക്ക് വരുന്നതിനോട് ട്യൂഷലിന് വളരെ വലിയ താല്പര്യമാണ്. ഹാലാണ്ടിനെ അപേക്ഷിച്ച് നോക്കുമ്പോൾ താരതമ്യേന വില വളരെ കുറവായതിനാൽ ചെൽസിയുടെ സാമ്പത്തികഭദ്രത കൂടി ഉറപ്പുവരുത്താൻ വളരെ വളരെ നല്ല നീക്കമാണ് ജെറാർഡ് മുറീനോയെ ഹലാണ്ടിന് പകരക്കാരനായി എത്തിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാൻ ശ്രമിക്കുന്ന ഓസ്‌ട്രേലിയൻ താരത്തിന്റെ കാര്യത്തിൽ ആശങ്ക മാറാതെ ആരാധകർ

നിശ്ശബ്ദനായയാൾ പാഡ് അഴിക്കാൻ ഒരുങ്ങുകയാണ്, കിവികളുടെ നിശബ്ദനായ പോരാളി