in

CryCry AngryAngry LOLLOL

ചെൽസി പരിശീലകനെ പുറത്താക്കി..!!

ലോകഫുട്ബോൾ ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ച് മുൻ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ്‌ ചെൽസി എഫ്സി തങ്ങളുടെ പരിശീലകനെ പുറത്താക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.

ലോകഫുട്ബോൾ ആരാധകർക്ക് ഞെട്ടൽ സമ്മാനിച്ച് മുൻ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ്‌ ചെൽസി എഫ്സി തങ്ങളുടെ പരിശീലകനെ പുറത്താക്കിയതായി ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ക്രോയേഷ്യൻ ക്ലബ്ബായ ഡൈനാമോ സാഗ്രെബിനോട് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസി പരാജയം രുചിച്ചതിനു പിന്നാലെയാണ് തോമസ് ട്യൂഷലിനെ ചെൽസി പുറത്താക്കിയത്.

തോമസ് ട്യൂഷലിനെ പുറത്താക്കിയതോടെ ചെൽസിയുടെ കോച്ചിങ് സ്റ്റാഫ്‌ ടീമിന്റെ പരിശീലക ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

പുതിയ പരിശീലകനെ നിയമിക്കുന്നത് വരെ ചെൽസിയുടെ ഭാഗത്ത്‌ നിന്നും കൂടുതൽ അറിയിപ്പ് ഉണ്ടാകില്ല എന്നും ക്ലബ്ബ് അറിയിച്ചു.

ചെൽസിയുടെ നീലകുപ്പായത്തിൽ വിജയകഥകൾ തുന്നിചേർത്ത 49-വയസുകാരനായ ജർമ്മൻ തന്ത്രഞ്ജൻ തോമസ് ട്യൂഷലിന്റെ പേര് ചെൽസിയുടെ ചരിത്ര താളുകളിൽ എന്നും ഉണ്ടാകുമെന്നും ചെൽസി പറഞ്ഞു.

നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോയന്റ് ടേബിളിൽ 6-സ്ഥാനത്താണ് ചെൽസി. 2020-ൽ പിഎസ്ജിയിൽ നിന്നും ചെൽസിയിലെത്തിയ തോമസ് ട്യൂഷൽ യുവേഫ ചാമ്പ്യൻസ് ലീഗ്, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്‌, സൂപ്പർ കപ്പ്‌ എന്നിവ 2 സീസൺ കാലയളവിനുള്ളിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിച്ചിട്ടുണ്ട്.

സെമിഫൈനലിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ്? പക്ഷെ മുന്നിൽ കടുത്ത എതിരാളികൾ..

കേരള ബ്ലാസ്റ്റേഴ്‌സ് ടീം നാളെ കൊച്ചിയിലെത്തും?