in

സ്റ്റാംഫോർഡ്‌ ബ്രിഡ്ജിൽ ചെൽസിയും ലിവർപൂളും ഒപ്പത്തിനൊപ്പം…

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സ്വന്തം ആരാധകർക്ക് മുന്നിൽ പക്ഷെ ചെൽസി വിട്ടു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു. കോവാസിക് നല്ല ഒരു ഉഗ്രൻ ഷോട്ടിലൂടെ ചെൽസിയുടെ ആദ്യ ഗോൾ കണ്ടെത്തി ലിവർപൂളിന്‌ ശക്തമായ താക്കീതു നൽകി.മിനിറ്റുകൾക്കുളിൽ കാന്റെ നൽകിയ അസ്സിസ്റ്റിൽ നിന്നും പുലിസ്ച്‌ ലിവർപൂൾ ഗോളിയെ കാഴ്ചക്കാരനാക്കി വീണ്ടും ഗോൾ കണ്ടെത്തി.

ഫുട്‍ബോൾ പ്രേമികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മത്സരമാണ് ചെൽസി ലിവർപൂൾ മത്സരം. തുല്യ ശക്തികളുടെ ഏറ്റുമുട്ടൽ ആയതിനാൽ മത്സരം തീ പാറുമെന്നു ഉറപ്പായിരുന്നു.

ഒൻപതാം മിനുട്ടിൽ തന്നെ ചെൽസി പ്രതിരോധ പിഴവ് മുതലെടുത്തു ലിവർപൂൾ സാഡിയൊ മാനെയിലൂടെ ആദ്യ ഗോൾ കണ്ടെത്തി. 26ആം മിനുട്ടിൽ ട്രെന്റ് അലക്സണ്ടെർ നൽകിയ ബോളുമായി വലതു വിങ്ങിലൂടെ മിന്നൽ വേഗത്തിൽ മുന്നേറിയ മുഹമ്മദ് സല ചെൽസി ഗോളി മെന്റിയെ ഔട്ട് ക്ലാസ് ചെയ്തു ഗോൾ നേടി ലിവർപൂൾ ലീഡ് രണ്ടാക്കി ഉയർത്തി.

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ സ്വന്തം ആരാധകർക്ക് മുന്നിൽ പക്ഷെ ചെൽസി വിട്ടു കൊടുക്കാൻ ഒരുക്കമല്ലായിരുന്നു. കോവാസിക് നല്ല ഒരു ഉഗ്രൻ ഷോട്ടിലൂടെ ചെൽസിയുടെ ആദ്യ ഗോൾ കണ്ടെത്തി ലിവർപൂളിന്‌ ശക്തമായ താക്കീതു നൽകി.മിനിറ്റുകൾക്കുളിൽ കാന്റെ നൽകിയ അസ്സിസ്റ്റിൽ നിന്നും പുലിസ്ച്‌ ലിവർപൂൾ ഗോളിയെ കാഴ്ചക്കാരനാക്കി വീണ്ടും ഗോൾ കണ്ടെത്തി.

രണ്ടാം പകുതിയിലും ആക്രമണം തന്നെ കൈമുതൽ ആക്കിയ ലിവർപൂളിന്റെ സല മാനെ എന്നിവരുടെ മികച്ച രണ്ടു മുന്നേറ്റങ്ങൾ മികച്ച ഫോമിൽ കളിക്കുന്ന ചെൽസി ഗോളി തട്ടി അകറ്റി റെഡ്‌സിന്റെ വിജയ പ്രതീക്ഷകളുടെ ചിറകരിഞ്ഞു.

രണ്ടു ഗോളിന്റെ കുഷ്യൻ ലീഡും വിജയവും സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പ്രതീക്ഷിച്ചു മുന്നേറിയ ലിവർപൂൾ നിരയെ ചെൽസി പൂട്ടുന്നതാണ് പിന്നിയിട് കാണാൻ ആയതു. മത്സരം സമനിലയിൽ അവസാനിച്ചു ഇരു ടീമുകളും ഓരോ പോയിന്റ് നേടുകയും ചെയ്തതിനാൽ തലപ്പത്തിരിക്കുന്ന മാഞ്ചെസ്റ്റെർ സിറ്റിക്ക് വ്യക്തമായ മുൻതൂക്കം ആയി.

വണ്ടർ ഗോളുമായി കൊമ്പന്മാരുടെ ലൂണ, ഈ ആഴ്ചയിലെ ഫാൻസ് ഗോൾ ഓഫ് ദി വീക്ക് ഇങ്ങ് എടുക്കുവാ…

മെസ്സി അടുത്ത മത്സരം കളിക്കുമോ? PSG പരിശീലകൻ പറഞ്ഞത് ഇങ്ങനെ…