വല്ലാത്ത ഒരു പ്രതിസന്ധിയിൽ കൂടിയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ചെൽസി കടന്നുപോകുന്നത്. ബ്ലൂസ് നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ ആങ്കിൽ പോലും അവർക്ക് ഒരു ഔദ്യോഗിക സ്ട്രൈക്കർ ഇല്ല എന്ന് പറയുന്നത് ആകും കൂടുതൽ ശരി. ടിമോ വേർണർ ഒരു സ്‌പെഷ്യലൈസ്ഡ് സ്ട്രൈക്കർ ആണെങ്കിൽ പോലും ബ്ലൂസിനായി കളിക്കുമ്പോൾ അത്ര മികവ് കുറെ കാലങ്ങളായി അദ്ദേഹം കളിക്കളത്തിൽ പുലർത്തുന്നില്ല.
ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ വൻ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിച്ചുകൊണ്ട് മുൻനിര സ്ട്രൈക്കർമാരെ ബ്ലൂസ് സൈൻ ചെയ്യാൻ പോകുന്നു എന്ന തരത്തിൽ വലിയ വാർത്തകളായിരുന്നു യൂറോപ്യൻ ഫുട്ബോളിനെ പിടിച്ചുകുലുക്കി കൊണ്ട് പ്രചരിച്ചിരുന്നത്.

സൂപ്പർസ്‌ട്രൈക്കർമാരെ ലക്ഷ്യംവച്ചുകൊണ്ട് ട്രാൻസ്ഫർ വിപണിയിലേക്ക് അരയും തലയും മുറുക്കി ഇറങ്ങിയ ചെൽസി പരാജയപ്പെടുന്ന വാർത്തയാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. ആദ്യം ബൊറൂസിയ ഡോർട്മുണ്ട് എന്ന ജർമൻ ക്ലബ്ബിൽ നിന്നും ഏർലിങ് ഹലാണ്ടിനെ സ്വന്തമാക്കാൻ അവർ നടത്തിയ നീക്കങ്ങൾ എല്ലാം പൊളിഞ്ഞു.
അതിനുപിന്നാലെ പ്രീമിയർലീഗ് വമ്പന്മാർക്ക് ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാനിൽ നിന്നും ബെൽജിയം താരം റൊമേലു ലുക്കാക്കുവിനെ സൈൻ ചെയ്യാനുള്ള നീക്കങ്ങൾ നടത്തി എന്നാൽ ഈ നീക്കങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. ബ്ലൂസ് നൽകിയത് വളരെ മനോഹരമായ ഒരു ഓഫർ ആയിരുന്നിട്ടു പോലും ഇന്ററിൽ തുടരുവാൻ ആയിരുന്നു ബെൽജിയം താരത്തിന്റെ തീരുമാനം.
- ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന നിഷ്കളങ്കനായ കാന്റെ അവനാണ് ഭാഗ്യവും വജ്രായുധവും എല്ലാം
- ഹാളണ്ടിനെ കിട്ടിയില്ലെങ്കിൽ ചെൽസിക്ക് പ്ലാൻ B ഉണ്ട്
ഇറ്റാലിയൻ ക്ലബ്ബിന് വേണ്ടി കഴിഞ്ഞ സീസണിൽ 24 ഗോളുകൾ അടിച്ചുകൂട്ടിയ ഈ ബെൽജിയം താരം മുൻപ് ചെൽസിയുടെ താരമായിരുന്നു. 2014 ൽ ചെൽസി അദ്ദേഹത്തിനെ എവർട്ടണിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ കൂടുതൽ സ്വാതന്ത്ര്യം കിട്ടിയ തോമസ് ട്യൂഷലിന്റെ റഡാറിൽ ഉള്ള താരങ്ങളെ ആരെയും അദ്ദേഹത്തിനു സൈൻ ചെയ്യാൻ കഴിയുന്നില്ല എന്നത് വളരെ സങ്കടകരമായ ഒരു വസ്തുതയാണ്. ഈയൊരു പോരായ്മ പരിഹരിക്കാൻ തക്കവണ്ണമുള്ള ഒരു പ്രകടനം ടിമോ വർണ്ണറിൽ നിന്നും ഉണ്ടായിട്ടില്ലെങ്കിൽ ചെൽസിയുടെ തലവേദന കൂടുതൽ രൂക്ഷമാകും എന്നത് ഉറപ്പാണ്.