in ,

CryCry AngryAngry LOVELOVE OMGOMG LOLLOL

PSG നായകനെ ടീമിലെത്തിക്കാൻ ചെൽസി ശ്രമിച്ചു, വെളിപ്പെടുത്തലുമായി ഫ്രഞ്ച് മാധ്യമം

ഇപ്പോഴത്തെ പിസ്ജി നായകനായ ബ്രസീലിയൻ ഡിഫെൻഡർ മാർക്വീഞ്ഞോസിനെയാണ് കഴിഞ്ഞ സീസണിൽ തന്റെ ടീമിലെത്തിക്കാൻ ട്യൂഷൽ ശ്രമിച്ചതെന്ന് ഫ്രഞ്ച് മാധ്യമം വ്യക്തമാക്കി, മാർക്വീഞ്ഞോസിനു വേണ്ടി ചെൽസി 85 മില്യൺ യൂറോയാണ് വാഗ്ദാനം ചെയ്തതെന്നും, എന്നാൽ പിസ്ജി ഈ ഓഫർ നിരസിച്ചതോടെ തന്റെ അഭിപ്രായം പറയാൻ പോലും താരത്തിനു അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്

ഫ്രഞ്ച് വമ്പന്മാരായ പാരിസ് സെന്റ് ജർമയിന്റെ നായകൻ മാർക്വീഞ്ഞോസിനെ കഴിഞ്ഞ സമ്മറിൽ ടീമിലെത്തിക്കാൻ നിലവിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി ശ്രമിച്ചിരുന്നുവെന്ന് റിപ്പോർട്ട്‌ ചെയ്തിരിക്കുകയാണ് പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എൽ എക്യുപേ, നിലവിൽ 2024 വരെയാണ് 27-കാരനായ മാർക്വീഞ്ഞോസിന് പിസ്ജിയുമായി കരാറുള്ളത്.

പാരിസ് സെന്റ് ജർമയിനെ ആദ്യമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ പോരാട്ടം വരെയെത്തിച്ച ജർമൻകാരനായ സൂപ്പർ പരിശീലകൻ തോമസ് ട്യൂഷൽ ആണ് നിലവിൽ ഇംഗ്ലീഷ് ക്ലബ്ബായ ചെൽസിയുടെ പരിശീലകൻ,

2020-ലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ തോൽവിക്ക് പിന്നാലെയാണ് തോമസ് ട്യൂഷൽ പിസ്ജിയുടെ പടിയിറങ്ങുന്നതും, ചെൽസി തോമസ് ട്യൂഷലിനെ തങ്ങളുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കുന്നതും,

ഒപ്പം അന്നത്തെ പിസ്ജി നായകനായ ബ്രസീലിയൻ ഡിഫെൻഡർ തിയാഗോ സിൽവ കൂടി തോമസ് ട്യൂഷലിനൊപ്പം ചെൽസിയിലെത്തി, അടുത്ത സീസണിൽ തന്നെ പിസ്ജിയിൽ കൈവിട്ടു പോയ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിയിലൂടെ നേടിയെടുക്കാൻ ട്യൂഷലിനും സിൽവക്കും കഴിഞ്ഞു.

ഇപ്പോഴത്തെ പിസ്ജി നായകനായ ബ്രസീലിയൻ ഡിഫെൻഡർ മാർക്വീഞ്ഞോസിനെയാണ് കഴിഞ്ഞ സീസണിൽ തന്റെ ടീമിലെത്തിക്കാൻ ട്യൂഷൽ ശ്രമിച്ചതെന്ന് ഫ്രഞ്ച് മാധ്യമം വ്യക്തമാക്കി,

മാർക്വീഞ്ഞോസിനു വേണ്ടി ചെൽസി 85 മില്യൺ യൂറോയാണ് വാഗ്ദാനം ചെയ്തതെന്നും, എന്നാൽ പിസ്ജി ഈ ഓഫർ നിരസിച്ചതോടെ തന്റെ അഭിപ്രായം പറയാൻ പോലും താരത്തിനു അവസരം ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

സിനദിൻ സിദാന്റെ അടുത്ത ക്ലബ്ബ് ഏത്? വിചിത്രമായ ഉത്തരം നൽകി സിദാന്റെ മുൻ അസിസ്റ്റന്റ് കോച്ച്…

അധികകാലം സൂര്യനെ മറച്ചു വെക്കാൻ കഴിയില്ല, ഈ പിഴവുകൾ കൂടി പരിഹരിച്ചാൽ പിന്നെ സഞ്ജുവിനെ ഒതുക്കുവാൻ ഒരു ലോബിക്കും കഴിയില്ല…