in , , ,

ഇംഗ്ലണ്ടിൽ CR7 ഗോൾവേട്ട തുടരുന്നു, ചെൽസിക്കെതിരെ യുണൈറ്റഡിന് സമനില

മാർക്കോസ് അലോൺസോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ലീഗിലെ ആറാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ചെൽസി തന്നെയാണ് മത്സരത്തിൽ ഒരു പടി മുന്നിൽ നിന്നതെങ്കിലും മത്സരം സമനിലയിലാണ് കലാശിച്ചത്.

Cristiano Ronaldo Fire

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് vs ചെൽസി സൂപ്പർ പോരാട്ടം സമനിലയിൽ. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോഡിൽ വെച്ച് നടന്ന ലീഗ് മത്സരമാണ് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ അവസാനിപ്പിച്ചത്.

മാർക്കോസ് അലോൺസോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് ഗോളുകൾ നേടിയത്. ലീഗിലെ ആറാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീഗിലെ മൂന്നാം സ്ഥാനക്കാരായ ചെൽസി തന്നെയാണ് മത്സരത്തിൽ ഒരു പടി മുന്നിൽ നിന്നതെങ്കിലും മത്സരം സമനിലയിലാണ് കലാശിച്ചത്.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 60 മിനിറ്റിൽ മാർക്കോസ് അലോൺസോയിലൂടെ ഓൾഡ് ട്രാഫോഡിൽ ലീഡ് നേടിയെടുക്കാൻ ബ്ലൂസിന് കഴിഞ്ഞു. എന്നാൽ പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ 82-മിനിറ്റിൽ നേടുന്ന ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഹോം ഗ്രൗണ്ടിലെ തോൽ‌വിയിൽ നിന്നും രക്ഷിച്ചു.

33 മത്സരങ്ങളിൽ നിന്ന് 66 പോയന്റുമായി ചെൽസി ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരുന്നു, അതേസമയം 35 മത്സരങ്ങളിൽ നിന്ന് 55 പോയന്റുള്ള യുണൈറ്റഡ് ആറാം സ്ഥാനത്താണ്. ടോപ് 4 പ്രതീക്ഷകൾ ഏറെകുറെ അവസാനിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രീമിയർ ലീഗിൽ നിന്ന് അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചേക്കില്ല.

ചെൽസിക്കെതിരായ മത്സരത്തിൽ നേടിയ ഗോളോടെ ലീഗിലെ ഗോൾവേട്ടക്കാരിൽ മുഹമ്മദ്‌ സലാഹിന്(22) പിന്നിൽ രണ്ടാം സ്ഥാനത്തെത്താൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്(17) കഴിഞ്ഞു. അസിസ്റ്റ് വേട്ടക്കാരുടെ ലിസ്റ്റിലും ലിവർപൂൾ താരമായ സലാഹ് (13) തന്നെയാണ് മുന്നിൽ.

അഞ്ചു ഗോളുമായി ജെസിൻ – ഏഴു ഗോളുമായി കേരളം രാജകീയമായി ഫൈനലിലേക്ക്

കേരളത്തിന്റെ സൂപ്പർ സബ്ബിൽ ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചിരുന്നു..