in ,

LOLLOL

വിവാദങ്ങൾക്കെതിരെ ചെന്നൈ സിഇഒ..

ബാംഗ്ലൂറിനെതിരെയുള്ള മത്സരത്തിനിടയിലാണ് ജഡ്ഡുവിന് പരിക്കേൽക്കുന്നത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശ പ്രകാരം ഡൽഹിക്കെതിരെയായ അടുത്ത മത്സരത്തിൽ അദ്ദേഹം കളിച്ചില്ല. ഇനി ഈ സീസണിൽ അദ്ദേഹത്തെ കളിപ്പിക്കാൻ സാധിക്കില്ലാത്തത് കൊണ്ട് മാത്രമാണ് അദ്ദേഹം വീട്ടിലേക്ക് പോയത് എന്നും ചെന്നൈ സിഇഒ കൂട്ടിച്ചേർത്തു.

കഴിഞ്ഞു ദിവസമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സൂപ്പർ താരം രവീന്ദ്ര ജഡേജ പരിക്ക് കാരണം ഐ പി എല്ലിൽ നിന്ന് പുറത്തായത്. ജഡേജക്ക്‌ ഐ പി എല്ലിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമായതിന് ശേഷം ജഡേജയെ ചെന്നൈ പുറത്താക്കിയതാണെന്ന് തരത്തിലുള്ള വാർത്തകൾ പരക്കെ പരന്നിരുന്നു.ഇതിനെതിരെ ശക്തമായ വിമർശനവുമായി ചെന്നൈ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.

ഇപ്പോൾ ഈ വാർത്തകൾക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ചെന്നൈ സിഇഒ. ഇന്ത്യൻ എക്സ്പ്രസ്സിന് കൊടുത്ത അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

താൻ സോഷ്യൽ മീഡിയ ഒരിക്കലും പിന്തുടരാറില്ല. അവിടെ എന്താണ് നടക്കുന്നത് എന്ന് എനിക്ക്‌ അറിയില്ല. പക്ഷെ മാനേജ്മെന്റിന്റെ വശത്ത് നിന്നുള്ള വിശദീകരണം ഞാൻ നൽകാം.ജഡേജ എപ്പോഴും ഞങ്ങളുടെ താരമാണ്. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും.

ബാംഗ്ലൂറിനെതിരെയുള്ള മത്സരത്തിനിടയിലാണ് ജഡ്ഡുവിന് പരിക്കേൽക്കുന്നത്. മെഡിക്കൽ സംഘത്തിന്റെ ഉപദേശ പ്രകാരം ഡൽഹിക്കെതിരെയായ അടുത്ത മത്സരത്തിൽ അദ്ദേഹം കളിച്ചില്ല. ഇനി ഈ സീസണിൽ അദ്ദേഹത്തെ കളിപ്പിക്കാൻ സാധിക്കില്ലാത്തത് കൊണ്ട് മാത്രമാണ് അദ്ദേഹം വീട്ടിലേക്ക് പോയത് എന്നും ചെന്നൈ സിഇഒ കൂട്ടിച്ചേർത്തു.

ഇതിലും വലിയ നാണക്കേട് എന്ത്, കറന്റ്‌ ഇല്ലാതെ മത്സരമോ??

ഒടുവിൽ മുംബൈ സിറ്റി എഫ് സി താരങ്ങൾ നാഷണൽ ക്യാമ്പിലെത്തി..