in , , , ,

ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം; ചെന്നൈയുടെ സൂപ്പർ താരം വിലക്ക് മൂലം ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കില്ല…

created by InCollage

തുടർച്ചയായ മൂന്ന് തോൽവികൾ നിന്ന് കരകയറാനുള്ള ശ്രമങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ടീം വമ്പൻ പ്രതിസന്ധിയിലാണ്. മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പരിക്കുകളും വ്യക്തപരമായ പിഴവുകളുമാണ് ബ്ലാസ്റ്റേഴ്‌സിന് തിരച്ചടിയാവുന്നത്.

ഇനി വരാൻ പോവുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈ വരുന്ന നവംബർ 24ന് ചെന്നൈ എഫ്സിയെ നേരിടും. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.

ഇപ്പോളിത ഈ മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സിനൊരു ആശ്വാസ വാർത്ത വന്നിരിക്കുകയാണ്. മുംബൈക്കെതിരെയുള്ള മത്സരത്തിൽ ചെന്നൈയുടെ പ്രതിരോധ താരം ലാൽഡിൻപുയ സീസണിലെ നാലാം യെല്ലോ കാർഡ് കണ്ടതോടെ, വിലക്ക് മൂലം താരത്തിന് ബ്ലാസ്റ്റേഴ്‌സിനെതിരെ കളിക്കാൻ കഴിയില്ല.

ഈ സീസണിൽ ചെന്നൈ എഫ്സിയുടെ പ്രതിരോധ നിരയിലെ സ്ഥിര സാനിധ്യമാണ് ലാൽഡിൻപുയ.അതുകൊണ്ട് തന്നെ താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്‌സിന് ഏറെ ഗുണം ചെയ്യുന്നതായിരിക്കും.

ബ്ലാസ്റ്റേഴ്സിന്റെ യഥാർത്ഥ പ്രശ്നം ആ പൊസിഷൻ തുറന്ന് പറഞ്ഞ് പുതിയ ആശാൻ

കൊൽക്കത്തയിലെ വിജയത്തിനോടൊപ്പം ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരം നേടിയ പുരസ്‌കാരം ഇതാണ്😍🔥