in , ,

AngryAngry LOVELOVE CryCry LOLLOL OMGOMG

ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി.

സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ. റൈറ്റ് ബാക്കായും താരത്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞ ഐ ലീഗ് സീസണിൽ 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നാല് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

സീസണിലെ തങ്ങളുടെ ആദ്യത്തെ സൈനിങ്ങിന് ശേഷം അടുത്ത താരം എന്ന് വരുമെന്ന് അറിയാൻ വേണ്ടി ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുകയാണ്. പക്ഷെ ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിച്ച മറ്റൊരു താരത്തെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കിയിരിക്കുകയാണ്. ബംഗാൾ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ സ്വർണദീപ് ചക്രബോർട്ടിയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഹൈദരാബാദ് ക്ലബ്ബായ ശ്രീനിധി ഡെക്കാനിലെ താരത്തിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചത്.21 വയസുള്ള ലാൽചുങ്കുകയിലാണ് ബ്ലാസ്റ്റേഴ്‌സ് താല്പര്യം കാണിച്ചത്. നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡും താരത്തിൽ താല്പര്യം കാണിച്ചിരുന്നു.

ഇപ്പോൾ ഇരു ടീമുകളുടെയും താല്പര്യം മറികടന്നു ചെന്നൈയിൻ എഫ് സി താരത്തെ സ്വന്തമാക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. നിലവിൽ 10.42 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.ഐസ്വാളിൽ നിന്ന് കഴിഞ്ഞ വർഷമാണ് താരം ശ്രീനിധിയിലേക്കെത്തിയത്.

സെന്റർ ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ. റൈറ്റ് ബാക്കായും താരത്തിന് കളിക്കാൻ സാധിക്കും. കഴിഞ്ഞ ഐ ലീഗ് സീസണിൽ 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോളും നാല് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

പന്തിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം..

ഇത് വരെ 82 താരങ്ങളാണ് യുണൈറ്റഡിന്റെ ട്രാൻസ്ഫർ റൂമറുകളായി ബന്ധപെട്ടരിക്കുന്നത്