ഐപിഎൽ ടീമുകൾ നിലനിർത്തേണ്ട താരങ്ങളുടെ പട്ടിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ഒക്‌ടോബർ 31 നാണ്. ഒക്ടോബർ 31 ന് ടീമുകൾ നിലനിർത്തുന്ന താരങ്ങളെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങൾ നമ്മുക്കറിയാനാവും. ഇതിനിടയിൽ സ്വന്തം നിലനിർത്തില്ലെന്ന് ഉറപ്പുള്ള ഒരു താരത്തെ ലേലത്തിൽ സ്വന്തമാക്കാനൊരുങ്ങുകയാണ് ഐപിഎൽ വമ്പന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും.
ഇത്തവണ സൺറൈസസ് ഹൈദരാബാദ് ഇന്ത്യൻ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ നിലനിർത്തില്ല. ഹെൻറിച്ച് ക്ലാസ്സെൻ, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, നിതീഷ് റെഡ്‌ഡി എന്നിവരെയാണ് ഹൈദരാബാദ് നിലനിർത്തുക. ഇതോടെ സുന്ദർ ലേലത്തിലേക്ക് പോകുമെന്ന് ഉറപ്പാണ്.
ലേലത്തിലേക്ക് പോകുന്ന സുന്ദറിനെ സ്വന്തമാക്കാൻ 3 ടീമുകൾ താൽപര്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ് എന്നിവരാണ് താരത്തെ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ച 3 ടീമുകൾ.
3 വമ്പന്മാർ താരത്തിന് പിന്നാലെയുള്ളതിനാൽ ഇത്തവണ ലേലത്തിൽ ഏറ്റവും കൂടുതൽ തുക ലഭിക്കാൻ സാധ്യത കല്പിക്കപ്പെടുന്ന താരം കൂടിയാണ് സുന്ദർ.
2017 ൽ ഐപിഎല്ലിൽ റൈസിംഗ് പുണെ സൂപ്പർ ജയന്റ്സിനൊപ്പം അരങ്ങേറ്റം കുറിച്ച സുന്ദർ പിന്നീട് ആർസിബിക്കും ഹൈദരാബാദിനും വേണ്ടി കളിച്ചിരുന്നു.