ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ മുന്നോടിയായുള്ള മെഗാ ഓക്ഷൻ അവസാനിച്ചിരിക്കുകയാണ്. ഈയൊരു ഓക്ഷനിൽ മികച്ചൊരു ഇടപെടലാണ് ചെന്നൈ സൂപ്പർ കിങ്‌സിൽ നിന്നും ഉണ്ടായിരിക്കുന്നത്.
ഓക്ഷനിൽ രവിചന്ദ്രൻ അശ്വിൻ, ഡെവോൺ കോൺവെ, രചിൻ രവീന്ദ്ര, അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന് തുടങ്ങിയ ശ്രദ്ധേയമായ മികച്ച താരങ്ങളെ തന്നെയാണ് ചെന്നൈ വാങ്ങിയിരിക്കുന്നത്.
ഇതിൽ ഹരിയാന ഫാസ്റ്റ് ബൗളർ അൻഷുൽ കംബോജിനെ സ്വന്തമാക്കിയാത് മികച്ചൊരു മുന്നേറ്റമായിരുന്നു. നമ്മുക്ക് ഇനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ സ്‌ക്വാഡും സാധ്യത ഇലവൻ എങ്ങനെയായിരിക്കുമെന്നും പരിശോധിക്കാം.
CSK സ്ക്വാഡ്- IPL 2025
ബാറ്റേഴ്സ്: റുതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, വാൻഷ് ബേദി, ആന്ദ്രേ സിദ്ധാർത്ഥ്, ഷെയ്ഖ് റഷീദ്
വിക്കറ്റ് കീപ്പർമാർ: എംഎസ് ധോണി, ഡെവൺ കോൺവേ
ഓൾ റൗണ്ടർമാർ: ശിവം ദുബെ, രവീന്ദ്ര ജഡേജ, രച്ചിൻ രവീന്ദ്ര, ആർ. അശ്വിൻ, ദീപക് ഹൂഡ, ജാമി ഓവർട്ടൺ, വിജയ് ശങ്കർ, സാം കുറാൻ. രാമകൃഷ്ണ ഘോഷ്
ഫാസ്റ്റ് ബൗളർമാർ: മതീശ പതിരണ, ഖലീൽ അഹമ്മദ്, മുകേഷ് ചൗധരി, നഥാൻ എല്ലിസ്, ഗുർജപ്നീത് സിംഗ്, അൻഷുൽ കംബോജ്, കമലേഷ് നാഗർകോട്ടി
സ്പിന്നർമാർ: നൂർ അഹമ്മദ്, ശ്രേയസ് ഗോപാൽ
ചെന്നൈ സൂപ്പർ കിങ്‌സിന്റെ സാധ്യത ഇലവൻ:- റുതുരാജ് ഗെയ്‌ക്‌വാദ് (c), ഡെവൺ കോൺവേ, രച്ചിൻ രവീന്ദ്ര, രാഹുൽ ത്രിപാഠി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (WK), ആർ. അശ്വിൻ, മതീഷ പതിരണ, ഖലീൽ അഹമ്മദ്, നൂർ അഹമ്മദ്. ഇമ്പാക്ട് പ്ലെയർ അൻഷുൽ കംബോജ്