ഐപിഎൽ 2025 ന് മുന്നോടിയായുള്ള മെഗാ ലേലത്തിന് മുന്നോടിയായി തങ്ങളുടെ പ്രധാന താരങ്ങളെ നിലനിർത്താനുള്ള നീക്കത്തിലാണ് ഐപിഎൽ ടീമുകൾ. അഞ്ച് താരങ്ങളെ വരെ ഒരു ടീമിന് മെഗാ ലേലത്തിൽ നിലനിർത്താനാകമുമെന്നാണ് പ്രബലമായ പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസ് നിലനിർത്തുന്ന അഞ്ച് താരങ്ങളെ കുറിച്ചുള്ള റിപോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിങ്‌സും തങ്ങൾ നിലനിർത്താൻ ഒരുങ്ങുന്ന അഞ്ച് താരങ്ങളുടെ കാര്യത്തിൽ തിരുമാനമെടുത്തുവെന്നാണ്.
താരലേലത്തിനൊരുങ്ങി ഡൽഹി; 5 താരങ്ങളെ നിലനിർത്തി
റേവ് സ്പോർട്സിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് നിരവധി ദേശീയ മാധ്യമങ്ങൾ ചെന്നൈ നിലനിർത്താൻ ഒരുങ്ങുന്ന അഞ്ച് താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിട്ടുണ്ട്. നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ്ധോണി, മതീഷ പാതിരാനേ എന്നിവരെയാണ് ചെന്നൈ നിലനിർത്താൻ ഒരുങ്ങുന്നതാണെന്നാണ് റിപ്പോർട്ടുകൾ.
ആറു വർഷങ്ങൾക്ക് ശേഷം സൂപ്പർ താരത്തെ തിരിച്ച് വിളിക്കുന്നു; ഓസീസിനെതിരെ വജ്രായുധം തയ്യാറാക്കി ഗംഭീർ
ഇതോടെ ധോണി അടുത്ത ഐപിഎല്ലിനും ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്. അതേ സമയം ചെന്നൈയുടെ പ്രധാന താരങ്ങളായിരുന്ന ദീപക് ചഹർ, ഡെവോൺ കോൺവെയ്, മുസ്താഫിസുർ റഹ്‌മാൻ എന്നിവരെ ചെന്നൈയ്ക്ക് നിലനിർത്താനാവില്ല.
അതേ സമയം ടീമുകൾക്ക് ഒരു താരത്തെ ആർടിഎം വഴി നിലനിർത്താൻ കഴിയുമെന്നാണ് റിപോർട്ടുകൾ. അങ്ങനെയനെകിൽ ചെന്നൈ നേരട്ടഗത്തെ പറഞ്ഞ ഒരാളെ കൂടി ആർടിഎം വഴി നിലനിർത്തിയേക്കും.
ബുംറയ്ക്ക് കൂട്ടായി നടരാജൻ? ദേശീയ ടീമിലേക്ക് തിരിച്ച് വരാനൊരുങ്ങി സ്പീഡ് എക്സ്പ്രസ്
അതേ സമയം, ഐപിഎൽ മെഗാലേലം ഇത്തവണ ഇന്ത്യയ്ക്ക് പുറത്ത് വെച്ച് നടക്കുമെന്നാണ് റിപോർട്ടുകൾ.