in ,

LOVELOVE CryCry

എൽ ക്ലാസിക്കോയിൽ ചരിത്രം സൃഷ്ടിച്ച ചെന്നൈ യുവ താരം..

ഐ പി എൽ എൽ ക്ലാസിക്കോക്ക്‌ ആവേശകരമായ തുടക്കം. ചെന്നൈ സൂപ്പർ കിങ്സിന്റെ യുവ താരം മുകേഷ് ചാധരി തന്റെ ഓപ്പണിങ് സ്പെല്ലിൽ മുംബൈ തകർക്കുന്ന കാഴ്ചയാണ് ഡി വൈ പട്ടേൽ സ്റ്റേഡിയത്തിൽ കണ്ടത്. ഈ സ്പെല്ലിൽ യുവ താരം ഒരു കിടിലൻ റെക്കോർഡ് കൂടി സ്വന്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു ഇന്നിങ്സിൽ രണ്ട് ഓപ്പനർമാരായും പൂജ്യത്തിന് പുറത്താക്കിയ മൂന്നാമത്തെ താരമെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. രോഹിത് ശർമയും ഇഷൻ കിഷനും മുകേഷ് ചാധരിയുടെ പന്തിൽ പൂജ്യത്തിന് പുറത്തായിരുന്നു.ഇത്തരത്തിൽ രണ്ട് ഓപ്പൺമാരെ പൂജ്യത്തിന് പുറത്താക്കിയ ആദ്യത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം. ആദ്യത്തെ അൺ ക്യാപ്പഡ് താരവും അദ്ദേഹം തന്നെ.

2008 ൽ ചെന്നൈക്കെതിരെ രാജസ്ഥാൻ റോയൽസിന്റെ സോഹൈൽ തൻവിറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ചത്.2009 ൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ഡെക്കാൻ ചാർജർസിന് വേണ്ടി റയൻ ഹാരിസാണ് ഈ നേട്ടം രണ്ടാമതായി കൈവരിച്ചത്. ഇപ്പോൾ ഈ ലിസ്റ്റിലേക്കാണ് മുകേഷ് ചാധരി തന്റെ പേരും ചേർത്തത്.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ഒരു നാണക്കേട്ട റെക്കോർഡും സ്വന്തമാക്കി.ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ റെക്കോർഡ് ഇനി രോഹിത്തിന് സ്വന്തം.14 തവണയാണ് താരം പൂജ്യത്തിന് പുറത്തായത്.

ജിങ്കൻ തീർന്നു ഇനി ആസ്ഥാനം ബിജോയ് ഭരിക്കും ഇത് ബ്ലാസ്റ്റേഴ്‌സിന്റെ ഉറപ്പ്

ഹിറ്റ് മാൻ അല്ല ഇനി ഡക്ക് മാൻ, നാണക്കേടിന്റെ റെക്കോഡുമായി രോഹിത് ശർമ