കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ബൊറൂസിയ ഡോർട്മണ്ടിന്റെ ആരാധകരെ ഫിയാഗോ എന്ന ഇൻഫ്ളുവന്സര് നടത്തിയ ഫാൻസ് കപ്പ് സോഷ്യൽ മീഡിയ പോളിൽ പരാജയപ്പെടുത്തി ജേതാക്കളായത്. എന്നാലിപ്പോൾ സോഷ്യൽ മീഡിയ പോളിലല്ല, മറിച്ച് ബൊറൂസിയയ്ക്കതിരെ കളിച്ച് വിജയിച്ചിരിക്കുകയാണ് ഐഎസ്എൽ ക്ലബായ ചെന്നൈയിൻ എഫ്സി.
ചെന്നൈയിൻ എഫ്സിയുടെ അണ്ടർ 12 ടീമാണ് ഇന്ന് നടന്ന മിന കപ്പ് അണ്ടർ 12 ചാമ്പ്യൻഷിപ്പിൽ ഡോർട്മണ്ടിന്റെ അണ്ടർ 12 ടീമിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ചെന്നൈയിന്റെ കൗമാരനിരയുടെ വിജയം.
നാഷണൽ ഡ്യൂട്ടി കഴിഞ്ഞു; രണ്ട് താരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ ജോയിൻ ചെയ്തു
ഇംഗ്ളണ്ടിൽ നടക്കുന്ന നോർവിച്ച് മിന കപ്പിൽ പങ്കെടുക്കാൻ ഇന്ത്യയിൽ നിന്ന് അവസരം ലഭിച്ച ഏക ക്ലബാണ് ചെന്നൈയിൻ എഫ്സി. ഇന്ത്യൻ ഗ്രാസ് റൂട്ട് ഫുട്ബോളിന് ഏറെ ഗുണകരമായ നീക്കമാണ്.
സിറ്റി വിടും, പക്ഷെ ഉയിര് പോയാലും ആ ക്ലബ്ബിലേക്ക് പോകില്ല; കടുത്ത തീരുമാനവുമായി ഹലാൻഡ്
ചെന്നൈയിൻ എഫ്സിയും ഇംഗ്ലീഷ് ക്ലബായ നോർവിച്ച് സിറ്റിയും തമ്മിൽ ഗ്രാസ്റൂട്ട് തലത്തിൽ ചില ബന്ധങ്ങളുണ്ട്. ഈ ബന്ധമാണ് ചെന്നൈയിൻ എഫ്സിയ്ക്ക് ഈ അവസരം ലഭിച്ചത്.
ഒരോവറിൽ അഞ്ച് സിക്‌സറുകൾ; തീപ്പൊരിയായി സഞ്ജു ( വീഡിയോ കാണാം)
ലോകപ്രശസ്ത ക്ലബ്ബുകളായ ചെൽസി, ആഴ്‌സണൽ, ലിവർപൂൾ, ഇന്റർ മിലാൻ, ബോറുസിയ തുടങ്ങിയ ടീമുകളുടെ അണ്ടർ 12 ടീമുകൾ കൂടി ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്.