in ,

OMGOMG LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിനെ പൂട്ടാൻ തന്ത്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ചെന്നൈയിൻ എഫ്സി പരിശീലകൻ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പതിനൊന്നാം റൗണ്ട് പോരാട്ടങ്ങളിൽ അവസാന മത്സരത്തിൽ ഇന്ന് ഹോം ടീമായി ചെന്നൈയിൻ എഫ്സി മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ നേരിടാനൊരുങ്ങുകയാണ്

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പതിനൊന്നാം റൗണ്ട് പോരാട്ടങ്ങളിൽ അവസാന മത്സരത്തിൽ ഇന്ന് ഹോം ടീമായി ചെന്നൈയിൻ എഫ്സി മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ നേരിടാനൊരുങ്ങുകയാണ്.

മത്സരത്തിന് മുൻപായി നടന്ന പ്രീമാച്ച് പ്രെസ്സ് കോൺഫറൻസിൽ ചെന്നൈയിൻ എഫ്സിയുടെ ജർമ്മൻ തന്ത്രഞ്ജനായ തോമസ് ബ്രഡാറിക് മാധ്യമങ്ങളോട് സംസാരിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ വില കുറച്ചു കാണുന്നില്ലെന്ന് പറഞ്ഞ തോമസ് ബ്രഡാറിക് ബ്ലാസ്റ്റർസിനെതിരായ തന്ത്രങ്ങൾ ഒരുക്കി വെച്ചിട്ടുണ്ടെന്നും സൂചിപ്പിച്ചു.

“കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി മികച്ച ടീമാണ്, ഇപ്പോൾ അവർ വിജയകുതിപ്പ് നടത്തുന്നുണ്ട്, പക്ഷെ ഞാൻ മുൻപ് പറഞ്ഞത് പോലെ ഞങ്ങളുടെ എതിരാളിയെ ഒരിക്കലും വിലകുറച്ചു കാണുന്നില്ല. ഈ ആഴ്‌ച ഞങ്ങൾക്ക് ഒരു പ്രത്യേക പരിശീലനം ഉണ്ടായിരുന്നു, കൂടാതെ അവരുടെ ബലഹീനത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ഞങ്ങൾ പഠിച്ചു.”

“നമ്മുടെ അടിസ്ഥാനകാര്യങ്ങളിൽ ഉറച്ചുനിൽക്കുകയും സാമാന്യബുദ്ധിയോടെ കളിക്കുകയും വേണം. കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിൽ മികച്ചവരാണ്, അതിനുള്ള പദ്ധതികളും ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.” – തോമസ് ബ്രഡാറിക് പറഞ്ഞു.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സ്റ്റാർ സ്പോർട്സ്, ഡിസ്‌നി, ജിയോ ടിവി, ഹോട്സ്റ്റാർ എന്നിവയിൽ ലഭ്യമാണ്. കൂടാതെ മലയാളം കമന്ററിയോട് കൂടി ഏഷ്യാനെറ്റ്‌ പ്ലസിലും കാണാനാവും.

സൗത്ത് ഇന്ത്യൻ ഡെർബിയുടെ സാധ്യത ലൈനപ്പ് ഇങ്ങനെ..

ലെസ്‌കോയെ കുറിച്ച് ബ്ലാസ്റ്റേഴ്സിനു മുൻപേ അറിയാമെന്ന് ഇവാൻ