ഒരുഘട്ടത്തിൽ രാഹുൽ ദ്രാവിഡിന്റെ പിൻഗാമി എന്നുപോലും വിശേഷിപ്പിക്കപ്പെട്ട ബാറ്റ്സ്മാൻ ആയിരുന്നു ചേതേശ്വർ പൂജാര.
എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പൂജാരയുടെ അമിത പ്രതിരോധം ഇന്ത്യയ്ക്ക് വിനയായത് അദ്ദേഹത്തിനെതിരെ കടുത്ത തീരുമാനങ്ങൾ എടുക്കുവാൻ മാനേജ്മെന്റിനെ പ്രേരിപ്പിക്കുകയാണ്.
വരുന്ന ഇംഗ്ലണ്ട് പര്യടനത്തിൽ പൂജാരയെ നീക്കി ആ സ്ഥാനത്ത് മറ്റൊരു താരത്തിനെ പരീക്ഷിക്കാനാണ് മാനേജ്മെൻറ് തീരുമാനിച്ചിരിക്കുന്നത് പൂജാരക്ക് പകരമായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെൻറ് പരിഗണിക്കുന്ന മൂന്ന് ബാറ്റ്സ്മാൻമാർ ഇവരൊക്കെയാണ്.
പ്രഥമപരിഗണന കർണാടക ബാറ്റ്സ്മാനായ ലോകേഷ് രാഹുലിനാണ്
2019 ഓഗസ്റ്റ്ന് ശേഷം ഇതുവരെ ഇന്ത്യക്കായി ഒരു ടെസ്റ്റ് മത്സരം പോലും കളിക്കുവാൻ രാഹുലിന് ആയിട്ടില്ല തരക്കേടില്ലാത്ത ബാറ്റിംഗ് ആവറേജ് + സ്ട്രൈക്ക് റേറ്റ് അദ്ദേഹത്തിന് ഇംഗ്ലീഷ് മണ്ണിൽ ഉണ്ട്.
അടുത്തതായി പരിഗണനയിൽ ഉള്ളത് മയങ്ക് അഗർവാൾ ആണ് ടെസ്റ്റ് ക്രിക്കറ്റിൽ അഗർവാളിന്റെ ശരാശരി 46 റൺസ് ആണ്. 2019ലെ ന്യൂസിലാൻഡ് പര്യടനത്തിൽ വിദേശ മണ്ണിൽ തിളങ്ങാനുള്ള മായാങ്കിന്റെ കഴിവ് തെളിയിക്കപ്പെട്ടതാണ് അതുകൊണ്ടുതന്നെ അദ്ദേഹം പരിഗണനയിലുണ്ട്
എന്നാൽ അധികം ആരും പ്രതീക്ഷിക്കാത്ത മറ്റൊരു താരം കൂടി ബിസിസിഐയുടെ പരിഗണനയിൽ ഉണ്ട്. അത് തമിഴ്നാട് ഓൾറൗണ്ടറായ വാഷിംഗ്ടൺ സുന്ദർ ആണ്. ടീമിനെ ബാറ്റുകൊണ്ടും ബോളു കൊണ്ടും പ്രതിസന്ധിഘട്ടങ്ങളിൽ രക്ഷിക്കുവാനുള്ള സുന്ദറിന്റെ കഴിവ് ഇതിനകം തെളിയിക്കപ്പെട്ടതാണ്. മധ്യനിരയിൽ എന്തിനും പോന്ന ഒരു താരമാണ് ടെസ്റ്റ് ക്രിക്കറ്റിൽ താനെന്ന് വാഷിംഗ് കഴിഞ്ഞ പരമ്പരകളിൽ അദ്ദേഹം തെളിയിച്ചതാണ് .