സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനത്തിനെതിരെ ലോകം മുഴുവൻ ഫുട്ബോൾ താരങ്ങൾ പ്രചരണം നടത്തുമ്പോൾ ലോക ഫുട്ബോളിന് ആകെ നാണക്കേടായി കൊണ്ട്
ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ചൈൽഡ് സെക്സ് കേസിൽ അറസ്റ്റിലായി അന്വേഷണ നടപടികൾ നേരിടുകയാണ്.
താരത്തിന് പോലീസ് അറസ്റ്റ് ചെയ്തതായും റിലീസ് ചെയ്തായും
റിപ്പോർട്ടുകൾ ഉണ്ട് എന്നാൽ താരത്തിന്റെ പേര് പുറത്ത് വിടുന്നതിന് നിയമ സംബന്ധമായ തടസ്സങ്ങൾ ഉള്ളതിനാൽ ഇതുവരെ പ്രമുഖ മാധ്യമങ്ങൾ ആരും അറസ്റ്റ് റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ഇതുവരെ ആരും ഔദ്യോഗികമായി വാർത്തകളോ പേരുകളൊ ഒന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ആവേശം ക്ലബ്ബ് ഗ്ലോബൽ നടത്തിയ അന്വേഷണത്തിൽ നിന്നുംലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്തിച്ചേർന്ന അനുമാനം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടനിന്റെ താരമായ ഗിൽഫി സിഗുർഡ്സൻ ആയിയിരുന്നു അറസ്റ്റിലായത് എന്നാണ്
എന്നാൽ അറസ്റ്റ് ചെയ്ത വാർത്ത അദ്ദേഹത്തിൻറെ ഭാര്യ നിഷേധിച്ചിരുന്നു. നിലവിൽ കിടന്ന് റിപ്പോർട്ടുകളനുസരിച്ച് അറസ്റ്റിലായ താരത്തിനെ ക്ലബ്ബ്
പുറത്താക്കിയിരിക്കുന്നു.
അറസ്റ്റ് ചെയ്ത താരത്തിനെ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം
പോലീസ് റിലീസ് ചെയ്തു എന്നും വാർത്തകളുണ്ട്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങൾ അയയ്ക്കുകയും മറ്റുമായി ബന്ധപ്പെട്ട് ആണ് താരത്തിനെതിരെ ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്.