in

എതിരാളികളെ നിലംപരിശാക്കുന്ന കരീബിയൻ കൊടുങ്കാറ്റ്

chris gayle [india tv]

അയാളെ പറ്റി എഴുതുമ്പോൾ എവിടെ തുടങ്ങണം എന്നറിയില്ല.അദ്ദേഹത്തിന്റെ പേര് ക്രിസ്റ്റഫർ ഹെൻറി ഗെയ്ൽ എന്ന് കൂടി ആണെകിലോ. ക്രിസ് ഗെയ്ൽ ലോകം കണ്ട ഏറ്റവും അപകടകാരിയ ബാറ്റസ്മാൻ. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറിയും t20i ക്രിക്കറ്റിൽ സെഞ്ച്വറിയും നേടിയ ഒരേയൊരു ബാറ്റസ്മാൻ.

ഗെയ്ൽ ഓരോ ഇന്ത്യക്കാർക്കും വളരെ പ്രീയപ്പെട്ടവനായിരുന്നു . സച്ചിനും ധോണിക്കും കോഹ്ലിക്ക് വേണ്ടി ആർത്തു വിളിച്ച അതെ ഇന്ത്യക്കാർ അദ്ദേഹത്തിന് വേണ്ടിയും ആർത്തു വിളിച്ചിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ എന്താണ് ഗെയ്ലെന്ന്. ഗെയ്ൽ കുട്ടിക്രിക്കറ്റിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ തന്നെയാണ്.

തന്റെ 42 മത്തെ വയസിലും അദ്ദേഹം 20-20 ക്രിക്കറ്റിൽ അത്ഭുതം സൃഷ്ടിച്ചു മുന്നേറുകയാണ്. T20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ്, 1000 സിക്സെറുകൾ, ചിന്നസ്വാമിയിൽ പൂനെ വാരിയർസ് ഇന്ത്യയുടെ ബൗളേർമാരെ വെറും നോക്ക് കുത്തികളാക്കി നേടിയ ആ 30 ബോൾ സെഞ്ച്വറി,രണ്ട് t20i ലോകകപ്പുകൾ,. അങ്ങനെ നീളുന്നു അദ്ദേഹത്തിന്റെ കുട്ടി ക്രിക്കറ്റ്‌ ലെ നേട്ടങ്ങൾ.

chris gayle [india tv]

ഏകദിന ക്രിക്കറ്റിലേക്ക് വരുകയാണെകിൽ ഗെയ്ൽ തന്റെ ബാറ്റിന്റെ കടിഞ്ഞാൺ അഴിച്ചു വിട്ട എത്രയോ മൽസരങ്ങൾ.2015 ഏകദിന ലോകകപ്പിൽ സിമ്പാവേക്കെതിരെ ഡബിൾ സെഞ്ച്വറി നേടി കൊണ്ട് അദ്ദേഹം ലോകകപ്പ് ൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ പുരുഷ താരമായി മാറി. ടെസ്റ്റ്‌ ക്രിക്കറ്റ്‌ ൽ രണ്ട് തവണ 300+ റൺസ് ഒരു ഇന്നിങ്സിൽ നേടിയിട്ടുണ്ട് അദ്ദേഹം.

ഇത് വരെ പറഞ്ഞത് അയാളുടെ നേട്ടങ്ങൾ മാത്രമാണ്.42 ന്റെ നിറവിലും അയാൾ കരിബീയൻ ദ്വീപിലേക്ക് ഒരിക്കൽ കൂടി ആ കനക കിരീടം എത്തിക്കാൻ തയ്യാർ എടുക്കുകയാണ്. ഇനിയും അദ്ദേഹത്തെ പറ്റി ഒരുപാട് പറയാൻ ഉണ്ട്. ബിഗ് ബാഷ് ലീഗിൽ 12 ബോൾ ൽ നേടിയ ഫിഫ്റ്റി യും t20 ലോകകപ്പിൽ സെഞ്ച്വറി നേടിയ ആദ്യ താരവും എല്ലാം ഇതിൽ ചിലത് മാത്രം

ഗെയിലിനെ കുറിച്ച് എഴുതാൻ തുടങ്ങിയാൽ ഒരിക്കലും ആ എഴുതു അവസാനപിക്കാൻ സാധിക്കില്ല. അയാൾ അങ്ങനെയാണ് . ഒരു വെടികെട്ടു ഇന്നിങ്സിന്ന് തിരി കൊളുത്തിയാൽ അദ്ദേഹത്തിനും അത് അവസാനപ്പിക്കാൻ ശകലം ബുദ്ധിമുട്ടാണ് . രാഹുലി ന്റെ പഞ്ചാബിന് ഐ പി ൽ കിരീടവും പൊള്ളാർഡിന്റെ വിൻഡിസിന് കുട്ടി ക്രിക്കറ്റ്‌ ന്റെ ആ വിശ്വകിരീടംവും നേടികൊടുത്ത് അദ്ദേഹം ഇനിയും ക്രിക്കറ്റ്‌ ലോകത്ത് അത്ഭുദങ്ങൾ തീർക്കട്ടെ..

തോക്കുകളുടെയും ബോംബുകളുടെയും നടുവിൽ നിന്നും വന്ന് ക്രിക്കറ്റ് വിസ്മയം തീർത്തവൻ

ബെലോ ഹോറിസോണ്ടയിലെ ആ നശിച്ച രാത്രിയിൽ അയാൾ ഉണ്ടായിരുന്നു എങ്കിൽ!!