in

LOVELOVE LOLLOL AngryAngry OMGOMG CryCry

ഇതെന്താ ചുരുളിയോ?; ബ്ലാസ്റ്റേഴ്‌സ് ആരാധകർ എന്നത് ശരി; പക്ഷെ, ഇത് മാന്യതയല്ല

ചെഞ്ചോ മികച്ച താരമാണ് എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സംശയമില്ല. പരിശീലകനും അക്കാര്യത്തിൽ മറ്റൊരു അഭിപ്രായമില്ല. മോശം താരം ആയിരുന്നെകിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എടുക്കിലായിരുന്നല്ലോ. ബ്ലാസ്റ്റേഴ്സിന് ഇനിയും ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്. അതിനാൽ തന്നെ ചെഞ്ചോയും ഭാവിയിൽ പരിശീലകന്റെ ആദ്യ ഇലവനിൽ ഇടംപിടിക്കുകയും ചെയ്യും.

kbfc logo

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ നടക്കുന്ന സംഭവവികാസങ്ങൾ കാണുമ്പോൾ ചിരിക്കണോ അതോ പൊട്ടിച്ചിരിക്കണോ എന്ന അവസ്ഥയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. സംഭവം ഭൂട്ടാനീസ് ഫുട്ബോൾ ആരാധകരെ പറ്റിയാണ്.ഭൂട്ടാൻ ഫുട്ബോളിന്റെ മികച്ച താരമായ ചെഞ്ചോയെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്ത നിരാശ ഭൂട്ടാൻ ആരാധകർ തീർക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ്.

ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചുള്ള പോസ്റ്ററുകൾ ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പേജിൽ പ്രത്യക്ഷപ്പെടുമ്പോഴാണ് ചില ഭൂട്ടാനീസ് ആരാധകർ ചെഞ്ചോയെ ആദ്യഇലവനിൽ ഉളപ്പെടുത്തതിന്റെ നിരാശ പങ്ക് വെക്കുന്നത്.ഭൂട്ടാൻ ഫുട്ബോൾ കണ്ട എക്കാലത്തെയും മികച്ച താരമാണ് ചെഞ്ചോ. അവരുടെ ഇഷ്ടതാരത്തെ ആദ്യ ഇലവനിൽ കാണാൻ അവർ ആഗ്രഹിക്കുന്നതിലും ആദ്യഇലവനിൽ താരം ഇടംപിടിക്കാത്തപ്പോൾ അവർ പ്രകടിപ്പിക്കുന്ന നിരാശ മനസിലാക്കാൻ സാധിക്കുന്നതെ ഉള്ളു. അവർക്ക് അവരുടെ ആവശ്യങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്.

kbfc logo

പക്ഷെ ചെഞ്ചോയെ ആദ്യഇലവനിൽ ഉൾപ്പെടുത്താതിൽ ബ്ലാസ്റ്റേഴ്‌സ് ടീമിനെ മോശമായി തെറിവിളിക്കുന്നവരും ഉണ്ട് എന്നുള്ളതാണ് വസ്തുത. ഭൂട്ടാനിൽ നിന്നുള്ള ചില ആരാധകർ മാത്രമാണ് താരത്തെ ആദ്യഇലവനിൽ ഉൾപ്പെടുത്താതിൽ മോശമായ കമന്റുകൾ പങ്ക് വെക്കുന്നത്.നിരാശ പ്രകടപ്പിക്കുന്നതിന് അപ്പുറം ടീമിനെതിരെയും പരിശീലകനെതിരെയും മോശം കമന്റുകൾ ചൊരിയുന്നത് ആരാധകർ എന്ന നിലയിൽ നല്ല കാര്യമല്ല.

ചെഞ്ചോ മികച്ച താരമാണ് എന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും സംശയമില്ല. പരിശീലകനും അക്കാര്യത്തിൽ മറ്റൊരു അഭിപ്രായമില്ല. മോശം താരം ആയിരുന്നെകിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ എടുക്കിലായിരുന്നല്ലോ. ബ്ലാസ്റ്റേഴ്സിന് ഇനിയും ലീഗിൽ ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്. അതിനാൽ തന്നെ ചെഞ്ചോയും ഭാവിയിൽ പരിശീലകന്റെ ആദ്യ ഇലവനിൽ ഇടംപിടിക്കുകയും ചെയ്യും.

ചെഞ്ചോ എന്ന താരത്തിനോടുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ടം കൂടി കളയുന്നതാണ് ഇപ്പോൾ ചില ഭൂട്ടാനീസ് ആരാധകർ സമൂഹമാധ്യമത്തിൽ ഇടുന്ന പ്രതികരണങ്ങൾ.

ക്ലബ്ബ് ഫുട്ബോളിലും അർജൻറീനയുടെ ആ യുവതാരത്തെ തൻറെ ടീമിൽ എത്തിക്കുവാൻ മെസ്സി ശ്രമിച്ചിരുന്നു…

മെസ്സിയുടെ 30 മില്യണിന്റെ സ്വപ്നസൗധം പൊളിച്ചു മാറ്റുവാൻ കാരണമിതാണ്…