ആസ്റ്റൺ വില്ല ഉയർത്തിയ അതിശക്തമായ വെല്ലുവിളി മറികടന്നു സിറ്റി ഒരു തവണ കൂടി ഇംഗ്ലണ്ടിന്റെ ചാമ്പ്യൻമാർ………രണ്ടു ഗോളിന് സിറ്റി പിറകിൽ നിന്നപ്പോൾ ലിവർപൂൾ ഫാൻസ് ഇത്തിരി നേരത്തേക്ക് എങ്കിലും ചാംപ്യൻപട്ടം സ്വപ്നം കണ്ടിരുന്നു. പക്ഷെ സിറ്റി തങ്ങളുടെ പ്രെസ്സിങ് ഗെയിം കൊണ്ട് മത്സരത്തിലേക്ക് തിരിച്ചു വരുക ആയിരുന്നു. 68ആം മിനുട്ടിൽ പെപ് വരുത്തിയ രണ്ടു സബ്സ്റ്റിട്യൂഷൻ ആണ് കളി സിറ്റിയുടെ വരുതിയിൽ ആക്കിയത്.
മെഹ്‌റീസിനു പകരം സ്റ്റെർലിംഗും ബെർണാഡോ സിൽവക്ക് പകരം ഇൽക്കയ് ഗുണ്ടകനും വന്നതോടെ കളി മാറി. സ്റ്റെർലിങ്ങിന്റെ അസ്സിസ്റ്റിൽ നിന്നും സിറ്റി ആദ്യ ഗോളും സെൻചെൻകോയുടെ അസ്സിസ്റ്റിൽ നിന്നും റോഡ്രിയുടെ ഒരു മനോഹര ഷോട്ടിലൂടെ രണ്ടാം ഗോളും നേടി സിറ്റി മത്സരത്തിൽ സമനില പാലിച്ചു. പക്ഷെ അവിടം കൊണ്ടും സിറ്റി നിർത്താൻ തയാറല്ലായിരുന്നു ഗുൻഡോഗൻ തന്റെ രണ്ടാം ഗോളും സിറ്റിയുടെ വിജയഗോളും കണ്ടെത്തുകയായിരുന്നു. ഇത്തവണ അസ്സിസ്റ് കെവിൻ ഡിബ്രൂയിന്റെ വക ആയിരുന്നു. ഈ മൂന്നു ഗോളും പിറന്നത് അഞ്ചു മിനുട്ടിനുള്ളിൽ നിന്നാണെന്നു മറ്റൊരു അതിശയോക്തി.
വോൾവ്‌സ് നെ മുളിനോക്സിൽ ലിവർപൂൾ തറപറ്റിച്ചെങ്കിലും സിറ്റിയുടെ വിജയം ലിവർപൂളിന് കിരീടം നേടുന്നതിൽ നിന്നും അകറ്റി. ടോട്ടൻഹാം മികച്ച വിജയവുമായി ടോപ് 4 സ്പോട് ഉറപ്പിച്ചത് അന്റോണിയോ കൊണ്ടേ തന്നിൽ ടോട്ടൻഹാം മാനേജ്‍മെന്റ് അർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കുന്നതായി. ബ്രെന്റ്ഫോഡിനെ ജാക്ക് ഹാരിസന്റെ ഇഞ്ചുറി ടൈം ഗോളിൽ തകർത്തു ലീഡ്സ് റെലിഗെഷൻ ബാറ്റിൽ വിജയിച്ചതും അവസാന ദിവസത്തെ മറ്റൊരു തില്ലെർ ആയി.
വെസ്റ്റ് ഹാമിനെ 3-1 നു ബ്രൈറ്റൻ തകർത്തതിനാൽ മാഞ്ചെസ്റ്റെർ യുണൈറ്റഡ് ക്രിസ്റ്റൽ പാലസിനോട് തോൽവി രുചിച്ചെങ്കിലും യൂറോപ്പ ലീഗ് സ്പോട് ഉറപ്പിച്ചു. നിരാശ മാത്രം നിറഞ്ഞ സീസൺ ആയി യുണൈറ്റഡ് ആരാധകർക്ക് ഈ സീസൺ.
Above all it’s Thrilling Match Day.
Premier League we are always fan of you.