in

കൊളംബിയൻ സൂപ്പർ താരം ലിവർപൂളിലേക്ക്..

നിലവിൽ എഫ് സി പോർട്ടോയുടെ കൊളംബിയൻ സൂപ്പർ താരമായ ലൂയിസ് ഡയസിൻ വേണ്ടി ഔദ്യോഗികമായി ലിവർപൂൾ നീക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്യുന്നു

കൊളംബിയൻ സൂപ്പർ താരം പ്രീമിയർ ലീഗിലേക്ക്. പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂളാണ് താരത്തിന് വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ എഫ് സി പോർട്ടോയുടെ കൊളംബിയൻ സൂപ്പർ താരമായ ലൂയിസ് ഡയസിൻ വേണ്ടി ഔദ്യോഗികമായി ലിവർപൂൾ നീക്കം ആരംഭിച്ചു കഴിഞ്ഞുവെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട്‌ ചെയ്യുന്നു.40 മില്യൺ യൂറോ ഫീസും 25 മില്യൺ ബോണസും അടങ്ങുന്ന കരാറാണ് പോർട്ടോക്ക് മുന്നിൽ ഡയസിൻ വേണ്ടി ലിവർപൂൾ മുന്നോട്ട് വെച്ചിരിക്കുന്നത്.

ഈ സീസണിൽ ഇതു വരെ പോർട്ടോക്ക് വേണ്ടി 28 മൽസരങ്ങളിൽ നിന്ന് 22 ഗോളും 6 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. കൊളംബിയക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് ഏഴു ഗോളും സ്വന്തമാക്കിട്ടുണ്ട്.2021 കോപ്പ അമേരിക്കയിൽ ലയണൽ മെസ്സിക്ക് ഒപ്പം ഏറ്റവും കൂടുതൽ ഗോൾ നേടിയത് ഈ മിഡ് ഫീൽഡറായിരുന്നു.

ഈ ട്രാൻസ്ഫർ വിൻഡോയിൽ ടോട്ടെന്ഹാം ഡയസിൻ വേണ്ടി ശക്തമായി രംഗത്തുണ്ടായിരുന്നു.പക്ഷെ ലിവർപൂൾ അപ്രതീക്ഷിതമായി ആ ഡീൽ ഹൈ ജാക്ക് ചെയ്തു എന്നുതന്നെ പറയേണ്ടി വരും.

റൊണാൾഡോ യുണൈറ്റഡ് വിടുമോ??

ടെയ്‌ലർക്ക് മൂന്നര വർഷം ക്രിക്കറ്റിൽ നിന്ന് വിലക്ക്..