കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ഇവാൻ വുകമനോവിച്ച്. മാനേജമെന്റിന്റെ സ്വാർത്ഥ താൽപര്യങ്ങൾക്കിടയിലും കഴിഞ്ഞ 3 സീസണുകളിൽ ക്ലബ്ബിനെ മുന്നോട്ട് കൊണ്ട് പോയ ഇവാൻ ആശാൻ തിരിച്ച് വരണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമാവുകയാണ്.
കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ പരാജയപ്പെട്ടത്തോടെ ഇവാൻ വുകമനോവിച്ചിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ആശാൻ തിരിച്ച് വരണമെന്ന അഭ്യർത്ഥനയുമായി ആരാധകർ കമന്റുകൾ രേഖപ്പെടുത്തുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്യുന്നുണ്ട്. ഇവാൻ തിരിച്ച് വരണമെന്ന് ആരാധകർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇന്നലത്തെ മത്സരം പരാജയപ്പെട്ടതോടെ വലിയ രീതിയിൽ ആരാധകർ ആശാന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ മടങ്ങിവരാൻ ആവശ്യപ്പെടുകയാണ്.
അതേ സമയം, ഇവാൻ മടങ്ങി വരണമെന്ന് ആരാധകർ ആവശ്യപ്പെടുന്നതിനേക്കാൾ ഉജിതം പാലിക്കണമെന്നാണ്. കാരണം ക്ലബ്ബിന്റെ നിലവിലെ അവസ്ഥയ്ക്കുള്ള നല്ലൊരു പങ്കും മാനേജ്‌മെന്റിന്റെ അലസതയാണ്. ഇവാൻ തിരിച്ച് വരണം എന്ന് ആവശ്യപ്പെടുന്നതിനേക്കാൾ നല്ലത് മാനേജമെന്റ് ടീമിനെ ശക്തമാക്കണമെന്നും ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇടപെടൽ നടത്തണമെന്നുമാണ്.
മാനേജ്‌മെന്റിനെതിരെ ശ്കതമായ വിമർശനം ഉയരാതെ വരികയും ഇവാൻ ആശാനേ തിരിച്ച് കൊണ്ട് വരണമെന്ന് ആരാധകർ ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മാനേജമെന്റിന് കാര്യങ്ങൾ എളുപ്പമാവും. കാരണം ഇനിയും റിസൾട്ട് വന്നില്ല എങ്കിൽ മാനേജ്‌മെന്റ് സ്റ്റാറെയെ പുറത്താക്കി ഇവാനെ കൊണ്ട് വന്ന് തങ്ങളുടെ മുഖം രക്ഷിക്കും.
ഇനി ഇവാൻ അല്ല, ഏത് വമ്പൻ പരിശീലകർ വന്നാലും മാനേജ്‌മെന്റ് നല്ല താരങ്ങളെ കൊണ്ട് വന്നില്ല എങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ അവസ്ഥ ഏതാണ്ട് ഇത് തന്നെയാകും.
https://www.instagram.com/p/DBZP8UDTKfn/