in , ,

LOVELOVE LOLLOL OMGOMG CryCry

വരുന്നു, അടുത്ത ഹോർമിപാം; ഇന്ത്യൻ യുവതാരത്തെ നോട്ടമിട്ട് ബ്ലാസ്റ്റേഴ്‌സ്

ഹോർമിപാമിനെ പോലെ മറ്റൊരു യുവതാരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗ് ക്ലബ്‌ ആയ രാജസ്ഥാൻ യൂണിറ്റഡിന്റെ 23 വയസ്സുള്ള പ്രതിരോധതാരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യം വെക്കുന്നത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് റൂയിവ ഹോർമിപാം. വലിയ കൊട്ടിയാഘോഷത്തോടെയൊന്നുമല്ല ഹോർമി ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്നത്. ഈ താരത്തിന് ആദ്യ ഇലവനിൽ അവസരം ലഭിക്കുമോ എന്ന് പോലും ആരാധകർ ചോദിച്ചിരുന്നു. എന്നാൽ തന്റെ പ്രകടനം കൊണ്ട് പിന്നീട് ഹോർമി ഇല്ലാത്ത ആദ്യ ഇലവനെ പറ്റി ആരാധകർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ വരെ വന്നു.

ഇപ്പോഴിതാ ഹോർമിപാമിനെ പോലെ മറ്റൊരു യുവതാരത്തെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഐ ലീഗ് ക്ലബ്‌ ആയ രാജസ്ഥാൻ യൂണിറ്റഡിന്റെ 23 വയസ്സുള്ള പ്രതിരോധതാരം ഗുർമുഖ് സിങ്ങിനെയാണ് ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ലക്ഷ്യം വെക്കുന്നത്.

ഐ ലീഗ് സീസണിൽ ഏറ്റവും കുറവ് കൂടുതൽ ഗോൾ വഴങ്ങിയ ടീമുകളിൽ ഒന്നാണ് രാജസ്ഥാൻ യുണൈറ്റഡ്. രാജസ്ഥാൻ ഇത്തരത്തിൽ കുറവ് ഗോളുകൾ വഴങ്ങാൻ കാരണം പ്രതിരോധ നിരയിലെ ഗുർമുഖിന്റെ പ്രകടനവും കൂടിയാണ്.

ഇത്തരത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ഗുർമുഖിനെ ഏത് വിധേയെനെയും ടീമിലെത്തിക്കാൻ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നീക്കം.

നിലവിൽ ഈ വർഷം മെയ്‌ 31 വരെ മാത്രമാണ് ഗുർമുഖിന് രാജസ്ഥാനുമായി കരാർ ഉള്ളത്. അതിനാൽ തന്നെ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ കുറച്ച് കൂടി എളുപ്പമാകും.

ഈ മാസം അവസാനം അറിയാം ആരൊക്കെ യുണൈറ്റഡിൽ ഉണ്ടാകുമെന്ന്..

യുണൈറ്റഡ് സൂപ്പർ താരം ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്…