in ,

AngryAngry LOLLOL CryCry LOVELOVE OMGOMG

“നെയ്മറിനെ പുകച്ചു കളയും” പരസ്യമായി വെല്ലുവിളിച്ച് പ്രശസ്ത UFC താരം മക്ഗ്രിഗോർ…

ഈ ഫോട്ടോ തന്റെ സ്റ്റോറിയിൽ പോസ്റ്റ്‌ ചെയ്തു കൊണ്ട്, അതിനൊപ്പം ‘ഇവ രണ്ടിനെയും പുകവലിക്കും’ എന്നാണ് കോനോർ മക്ഗ്രിഗോർ സ്റ്റോറിയിൽ എഴുതിയത്. കൂടാതെ അതിനൊപ്പം റോക്കറ്റ്, തോക്ക്, പണം എന്നിവയുടെ ഇമോജികൾ കൂടി ‘ദി നൊട്ടോറിയസ്’ എന്നറിയപ്പെടുന്ന കോനോർ മക്ഗ്രിഗോർ അതിൽ ചേർത്തിട്ടുണ്ട്.

Neymar ands Conor Mcgregor

പിസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറിനെ വെല്ലുവിളിച്ച് പ്രശസ്ത UFC ഇതിഹാസമായ കോനോർ മക്ഗ്രിഗോർ. കഴിഞ്ഞ ജൂലൈ മാസത്തിലെ ഡസ്റ്റിൻ പൊയറിയറിനെതിരെയുള്ള ഒരു UFC മത്സരത്തിനിടെ കാലൊടിഞ്ഞ കോനോർ മക്ഗ്രിഗോർ നിലവിൽ പരിക്കിൽ നിന്ന് മോചിതനായി കളത്തിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.

ഈ വർഷത്തോടെ തിരികെ കളത്തിലെത്താൻ ലക്ഷ്യമിടുന്ന കോനോർ മക്ഗ്രിഗോർ ലൈറ്റ് വെയിറ്റ് ഗോൾഡിന് വേണ്ടി നിലവിലെ ലൈറ്റ് വെയ്റ്റ് ചാമ്പ്യനായ ബ്രസീലുകാരൻ ചാൾസ് ഒലിവേരയടക്കമുള്ളവരുമായി പോരാടാൻ തയ്യാറായി നിൽക്കുകയാണ്.

Neymar ands Conor Mcgregor

UFC ബെൽറ്റുമായി ഫുട്ബോൾ സൂപ്പർ താരം നെയ്മർ ജൂനിയറിനൊപ്പമുള്ള ഫോട്ടോ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ അല്പം ദിവസങ്ങൾക്ക് മുൻപ് ബ്രസീലുകാരനായ ചാൾസ് ഒലിവേര പങ്കുവെച്ചിരുന്നു.

ഈ ഫോട്ടോ തന്റെ സ്റ്റോറിയിൽ പോസ്റ്റ്‌ ചെയ്തു കൊണ്ട്, അതിനൊപ്പം ‘ഇവ രണ്ടിനെയും പുകവലിക്കും’ എന്നാണ് കോനോർ മക്ഗ്രിഗോർ സ്റ്റോറിയിൽ എഴുതിയത്. കൂടാതെ അതിനൊപ്പം റോക്കറ്റ്, തോക്ക്, പണം എന്നിവയുടെ ഇമോജികൾ കൂടി ‘ദി നൊട്ടോറിയസ്’ എന്നറിയപ്പെടുന്ന കോനോർ മക്ഗ്രിഗോർ അതിൽ ചേർത്തിട്ടുണ്ട്.

നിലവിൽ പരിക്കിന്റെ പിടിയിലായി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ പങ്കെടുത്ത ഒരു പരിപാടിക്കിടെയാണ് ബ്രസീലുകാരനായ ചാൾസ് ഒലിവേരയെ കണ്ടുമുട്ടുന്നതും നെയ്മർ ഒലിവേരക്കൊപ്പം സമയം ചെലവഴിക്കുന്നതും. ഇതിനിടെയാണ് ഇരു ബ്രസീൽ താരങ്ങളും ഫോട്ടോ എടുക്കുന്നത്.

ലിറ്റിൽ മാജിഷ്യൻ പ്രീമിയർ ലീഗിലേക്കോ??

ക്രിസ്റ്റ്യാനോ-മെസ്സി-നെയ്മർ-എംബാപ്പെ എന്നിവരില്ലാത്ത ഫ്രഞ്ച് മാധ്യമത്തിന്റെ സൂപ്പർ ഇലവൻ ആരാധകരെ ഞെട്ടിച്ചു…