in , , , ,

LOVELOVE OMGOMG LOLLOL AngryAngry

ലേലത്തിന് പിന്നാലെ വിവാദം; രാജസ്ഥാൻ സ്വന്തമാക്കിയ താരത്തിനെതിരെ ഗുരുതര ആരോപണം; ഒടുവിൽ വിശദീകരണം

രണ്ട് ദിവസം നീണ്ട് നിന്ന ഐപിഎൽ താരലേലത്തിന് കഴിഞ്ഞ ദിവസം വിരാമമായിരിക്കുകയാണ്. ടീമുകളെല്ലാം അവരുടെ പദ്ധതിയിലുള്ള താരങ്ങളെ സ്വന്തമാക്കി അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിനിടയിൽ ചെറിയൊരു വിവാദം കൂടി ഉടലെടുത്തിരിക്കുകയാണ്. ലേലത്തിൽ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരത്തെ ചുറ്റിപറ്റിയാണ് വിവാദം.

1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ പതിമൂന്നുകാരൻ വൈഭവ് സൂര്യവംശിയുടെ പ്രായവുമായി ബന്ധപ്പെട്ടാണ് വിവാദം. വൈഭവിനു 13 വയസ്സേയുള്ളൂവെന്ന് പറയുന്നത് തട്ടിപ്പാണെന്ന ഒരു വിഭാഗം ആളുകളുടെ ആരോപണം. താരം പ്രായ പരിശോധനയിൽ തട്ടിപ്പ് നടത്തിയെന്ന ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ താരത്തിന്റെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്.

വൈഭവ് ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായിട്ടുള്ള താരമാണെന്നും ഇനിയും പരിശോധനയ്ക്ക് വിധേയനാകാൻ മടിയില്ലെന്നും വിവാദങ്ങൾക്ക് പിറകെ താരത്തിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി വിശദീകരിച്ചു.

‘‘എട്ടര വയസ്സുള്ള സമയത്ത് അവൻ ബിസിസിഐയുടെ പ്രായപരിശോധനയ്ക്ക് വിധേയനായതാണ്. ഇന്ത്യയ്ക്കു വേണ്ടി ഇതിനകം അണ്ടർ 19 ടീമിലും അവർ കളിച്ചുകഴിഞ്ഞു. ഞങ്ങൾക്ക് ആരെയും ഭയമില്ല. വീണ്ടും പരിശോധനയ്ക്ക് വിധേയനാകുന്നതിനും എതിർപ്പില്ല’ – വൈഭവിന്റെ പിതാവ് സഞ്ജീവ് സൂര്യവംശി പറഞ്ഞു.

അതേ സമയം, 13–ാം വയസ്സിൽ ഐപിഎൽ ലേലപ്പട്ടികയിൽ ഇടംപിടിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച വൈഭവിനെ മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് സ്വന്തമാക്കിയത്. ഓസ്ട്രേലിയൻ അണ്ടർ 19 ടീമിനെതിരെ കഴിഞ്ഞമാസം സെഞ്ചറി നേടിയ വൈഭവ്, രാജ്യാന്തര മത്സരത്തിൽ മൂന്നക്കം കടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു. ഒരു ഐപിഎൽ ടീമിൽ അംഗമാകുന്ന പ്രായംകുറഞ്ഞ താരമെന്ന നേട്ടവും ഇന്നലെ വൈഭവിന് സ്വന്തമായി.

IPL 2025; 10 ടീമുകളും അവരുടെ ഫുൾ സ്‌ക്വാഡും അറിയാം

അവനെ എന്തിന് ഇത്ര വലിയ തുക നൽകി ടീമിലെടുത്തു?; രാജസ്ഥാനെതിരെ ആരാധക വിമർശനം