കോപ്പാ അമേരിക്കൻ ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടുത്തുന്ന ആവേശം സ്പോർട്സ് പോർട്ടലിന്റെ പുതിയ പങ്തി ആണ് COPA Trailer. കോപ്പയിൽ പന്ത് തട്ടുന്ന എല്ലാ ടീമിനെയും പറ്റിയുള്ള വിവരങ്ങൾ നിങ്ങൾക്ക് ഈ പങ്തിയിലൂടെ അറിയാം. ഇന്ന് പെറു ടീമിനെ പറ്റിയാണ് ഈ കോപ്പ ട്രെയിലർ വിവരണം
റിക്കാർഡോ ഗാരേകയെന്ന സ്പാനിഷ് പരിശീലകന് കീഴിൽ പെറുവിന്റെ മുന്നിൽ പല വമ്പൻമാർക്ക് അടിപതറിയിട്ടുണ്ട്. അതിൽ കരുത്തരായ ബ്രസീലും ഉൾപ്പെടുന്നു. ഫിസിക്കലി ഫിറ്റ് ആയ താരങ്ങളും മികച്ച ആക്രമണ തന്ത്രങ്ങളും പെറുവിന് കരുത്ത് കൂട്ടുന്നു.
2015 മുതൽ ഒപ്പമുള്ള ഗാരേകക്ക് കീഴിൽ 2015 കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനവും 2019 കോപ്പ അമേരിക്കയിൽ റണ്ണേഴ്സപ്പുമായ പെറുവിയൻ പോരാളികൾ ഇത്തവണ ആരെയൊക്കെ അട്ടിമറിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം
നായകൻ പൌലോ ഗുറേറോയാണ് ടീമിന്റെ ശക്തി കേന്ദ്രം. പെറുവിയൻ മെസ്സി എന്നറിയപ്പെടുന്ന താരത്തിന് നൂറിലേറെ മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട് പെറുവിനൊപ്പം. ക്രിസ്ത്യൻ റാമോസ്, ലൂയിസ് അഡ്വൈങ്കുല, റെനാറ്റോ ടാപ്പിയ, യോഷിമാർ യുടൻ, റൗൾ റുയിദാസ്, ആന്ദ്രേ കാരിയോ തുടങ്ങി മികവുറ്റ ഒരുപിടി താരങ്ങൾ സ്വന്തമായുള്ളപ്പോ കിരീടം ലക്ഷ്യം വെക്കാൻ പോന്ന സംഘമായി പെറു മാറുന്നു
പെറുവിന്റെ സാധ്യത ഇലവൻ (4-2-3-1)
പെഡ്രോ ജില്ലസെ (GK),
ലൂയിസ് അബ്രാം, മിഗ്വൽ ട്രുക്കോ (CB)
അഡ്വൈങ്കുല, റാമോസ് (WB)
യുട്യൂൺ, ടാപ്പിയ (DMF)
എഡിസൺ ഫ്ളോറെസ്, കാരിയോ (WING)
ക്വേവ (AMF)
ഗുറായ്‌റോ (FW)